കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച വിമാനയാത്രക്കാരൻ പിടിയിൽ. യൂറോപ് യാത്രകഴിഞ്ഞ് തിരിച്ചുവരുകയായിരുന്ന സ്വദേശി യുവാവാണ് മരിജുവാനയുമായി ഒന്നാം ടെർമിനലിൽ പരിശോധനക്കിടെ പിടിയിലായത്. ഇയാളുടെ നീക്കത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ലഗേജിൽ സൂക്ഷ്മ പരിശോധന നടത്തുകയായിരുന്നു. തുടർനടപടികൾക്കായി പ്രതിയെ ആൻറി നാർക്കോട്ടിക് സെല്ലിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.