കുവൈത്ത് സിറ്റി: അമിത മയക്കുമരുന്ന് ഉപയോഗം മൂലം കുവൈത്തിൽ 2019 ഏപ്രിൽ അവസാനം വരെ 30 പേർ മരിച്ചു. ഇതിൽ 18 പേർ കുവൈത്തികളും ബാക്കിയുള്ളവർ വിവിധ രാജ്യക്കാരുമാണ്. മയക്കുമരുന്നു മൂലം മരിക്കുന്നവരുടെ നിരക്ക് വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2017ൽ 68 പേരാണ് മരിച്ചതെങ്കിൽ കഴിഞ്ഞ വർഷം 116 പേർ മരിച്ചു. കഴിഞ്ഞ വർഷത്തെ നിരക്കിനെ നേരിയ തോതിലെങ്കിലും കവച്ചുവെക്കുന്നതാണ് ഇൗ വർഷം ഇതുവരെയുള്ള മരണനിരക്ക്. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പിെൻറ പുതിയ കണക്ക് അനുസരിച്ച് കുവൈത്തിൽ 18,000 പേരാണ് മയക്കുമരുന്ന് ഉപയോക്താക്കളായുള്ളത്. 1650 പേർ മയക്കുമരുന്ന് കേസിൽ കോടതി നടപടികൾ നേരിടുന്നു. ഇതിൽ 60 പേർ 18 വയസ്സിന് താഴെയുള്ളവരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.