ബ്രദേഴ്സ് ടാക്സി ഗ്രൂപ് വാർഷികാഘോഷം സലീം കൊമേരി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ബ്രദേഴ്സ് ടാക്സി ഗ്രൂപ്പിന്റെ ഒമ്പതാമത് വാർഷികാഘോഷം വിവിധ കലാപരിപാടികളോടെ കബ്ദിൽ സംഘടിപ്പിച്ചു. സെക്രട്ടറി ദേവസ്യ വിൽസൺ സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് ബിജു വായ്പൂര് അധ്യക്ഷതവഹിച്ചു. സാമൂഹ്യ പ്രവർത്തകൻ സലീം കൊമേരി ഉദ്ഘാടനം ചെയ്തു.
ബിജു പാലോട് സംഘടന വിവരണം നൽകി. അനീഷ് ചാരിറ്റി പ്രവർത്തനങ്ങൾ വിശദീകരിച്ചു. പി.ടി. ബിജു, സുനിൽകുമാർ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
സംഘടനയുടെ സ്ഥാപകരായ നൗഷാദ്, അഫ്സൽ, സുനീഷ് മുണ്ടക്കയം, ശ്രീകുമാർ മാധവൻ, മുതിർന്ന പൗരൻ ജോഷി വർഗീസ് എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സംഘടനയുടെ അംഗങ്ങളുടെ മക്കൾക്ക് ചടങ്ങിൽ ഉപഹാരം നൽകി. പുതിയ ഭാരവാഹികളായി ബിജു പാലോട് (പ്രസി), ബിജു ഇട്ടിക്കൽ (സെക്ര), ഷൈജു (ട്രഷ), ജോഷി വർഗീസ് (കൺവീനർ), ഷവാസ് (ചാരിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ കല പരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.