Posted On
date_range Updated On
date_range ബ്രാൻഡഡ് വസ്ത്രങ്ങളെന്ന വ്യാജേന വിൽപനക്കുവെച്ച വസ്ത്രങ്ങൾ പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: വാണിജ്യ നിയന്ത്രണ സംരക്ഷണ വകുപ്പിെൻറ നേതൃത്വത്തില്‍ ഹവല്ലിയിലെ വസ ്ത്രാലയം കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ 10,000ത്തോളം വ്യാജ ടി-ഷര്‍ട്ടുകളും കായിക വസ്ത്രങ്ങളും പിടിച്ചെടുത്തു. അന്താരാഷ്ട്ര ബ്രാൻഡഡ് കമ്പനികളുടെ എംബ്ലം പതിക്കാന്‍ തയാറാക്കിവെച്ച ടീ-ഷര്‍ട്ടുകളും എംബ്ലം പ്രിൻറ് ചെയ്ത ടി-ഷര്‍ട്ടുകളുമാണ് പിടിച്ചെടുത്തത്. ഹവല്ലിയിലെ ഒരു വെയര്‍ഹൗസില്‍നിന്നാണ് ഇത്തരം ടി-ഷര്‍ട്ടുകള്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ടി-ഷര്‍ട്ടുകളില്‍ കായിക വസ്ത്രങ്ങള്‍ മാത്രം 10,000ത്തിലേറെയുണ്ടെന്ന് വാണിജ്യ വ്യവസായ വകുപ്പ് അധികൃതര്‍ വാർത്തകുറിപ്പില്‍ അറിയിച്ചു. ഹവല്ലിയിലെ ചില ഭാഗങ്ങളിലെ കടകളില്‍ ഇത്തരം വ്യാജമായി പ്രൻറ് ചെയ്ത ടി-ഷര്‍ട്ടുകള്‍ വില്പനക്കുവെച്ചതിനെ തുടര്‍ന്നാണ് വ്യവസായ മന്ത്രാലയത്തിെൻറ പരിശോധന ശക്തമാക്കിയത്. ഇത്തരം വ്യാജ വസ്ത്രങ്ങള്‍ പ്രിൻറ് ചെയ്യുന്ന മെഷീനുകളും ഉപകരണങ്ങളും സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും അന്താരാഷ്ട്ര നിലവാരമുള്ള ബ്രാൻഡഡ് കമ്പനികളുടെ സല്‍പേരിന് കളങ്കം വരുത്തുന്ന പ്രവര്‍ത്തനങ്ങളാണിതെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.