ബി.പി.കെ ബാഡ്മിന്റൺ സൂപ്പർ ലീഗ് ജേതാക്കളായ ഏരീസ് സെയിലേഴ്സ് ടീം
ബി.പി.കെ ബാഡ്മിന്റൺ സൂപ്പർ ലീഗ്: ഏരീസ് സെയിലേഴ്സിന് കിരീടം
കുവൈത്ത് സിറ്റി: ബാഡ്മിന്റൺ പ്ലയേഴ്സ് കുവൈത്തിന്റെ (ബി.പി.കെ) നേതൃത്വത്തിൽ നടന്ന ബാഡ്മിന്റൺ സൂപ്പർ ലീഗ് സീസൺ -2 കിരീടം ഏരീസ് കുവൈത്ത് സെയിലേഴ്സിന്. ഫൈനൽ മത്സരത്തിൽ സഹാറ വിക്ടർ ടീമിനെ തോൽപ്പിച്ചാണ് നേട്ടം. സെമി മത്സരത്തിൽ റാപ്റ്റേഴ്സ് ടീമിനെയും ടീം 5:30 യെയും തോൽപ്പിച്ചാണ് ഇരു ടീമുകളും ഫൈനലിൽ പ്രവേശിച്ചത്.
രണ്ടു ദിവസങ്ങളിലായി അഹ്മദി ഐ സ്മാഷ് ബാഡ്മിന്റൺ ഇൻഡോർ കോർട്ടിൽ നടന്ന മത്സരത്തിൽ ടസ്കേഴ്സ് ആൻഡ് സെൻട്രൽ ഹീറോസ്, ഇന്ത്യൻ സ്പോർട്സ് അസോസിയേഷൻ (ഐ.എസ്.എ), പവർ സ്മാഷ്, യുനൈറ്റഡ് സ്പോർട്സ് ക്ലബ് (യു.എസ്.സി) ടീമുകളും പങ്കെടുത്തു.
സി.ബി.എസ്.ഇ സ്റ്റേറ്റ് മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ കുട്ടികളെ ബി.പി.കെ ആദരിച്ചപ്പോൾ
കുവൈത്ത്, ഈജിപ്ത്, ലബനാൻ, ഇന്തോനേഷ്യ, പാകിസ്താൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ വിവിധ ക്ലബുകൾക്ക് വേണ്ടി അണി നിരന്നു. ജാസ് ഡാൻസ് അക്കാദമി കുട്ടികളുടെ ഫ്ലാഷ് മോബ്, സി.ബി.എസ്.ഇ സ്റ്റേറ്റ് മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച പെർഫോമൻസ് കാഴ്ച വെച്ച അഡിസൺ സുമേഷ്, വരുൺ ശിവ സജിത്, അരുന്ധതി നിത്യാനന്ദ്, ഒലീവിയ ജെയിംസ്, നേഹ സൂസൻ ബിജു, ശ്രുതി വാഗ്വാല, ലിയാൻ ഫെൻ ടിറ്റോ, ഏയ്ഞ്ചല ടോണി, അവനിക വിശ്വജിത് ദുബാൽ, അവനീത് കൗർ, നിഖിത റിബല്ലോ, ജിയാന ജോസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.