കുവൈത്ത് സിറ്റി: കോവിഡ് മഹാമാരിക്കാലത്ത് മരണമടഞ്ഞ കുവൈറ്റ്ത്ത് മലങ്കര സഭയുടെ സജീവ പ്രവർത്തകൻ ജോസഫ് ക്രിസ്റ്റോയുടെ സ്മരണാർഥം രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെൻറ് യുവജന വിഭാഗമായ മലങ്കര കാത്തലിക് യൂത്ത് മൂവ്മെൻറ് കുവൈത്തും ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്‌ച ഉച്ചക്ക് ഒന്നുമുതൽ വൈകുന്നേരം ആറുവരെ അദാൻ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ്. ഇന്ത്യ -കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാമത് വാർഷികത്തിെൻറയും ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75ാമത് വാർഷികാഘോഷങ്ങളുടേയും ഭാഗമായി കൂടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ http://www.bdkkuwait.org/event- registration എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുകയോ 65141374, 51536354, 55006082 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യണം. വാഹന സൗകര്യം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.