കുവൈത്ത് സിറ്റി: മാവേലിക്കര ബിഷപ് മൂർ കോളജ് അലുമ്നി അസോസിയേഷൻ ഒരുക്കിയ ‘കലാ ലയവർണങ്ങൾ 2019’ പ്രഫ. വി.സി. ജോണിനുള്ള ഗുരുദക്ഷിണയായി മാറി. കോളജിെൻറ തുടക്കം മുതൽ അധ്യാപകനായിരുന്ന കാർട്ടൂണിസ്റ്റും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന പ്രഫ. വി.സി. ജോണിന് ‘ഗുരുശ്രേഷ്ഠ’ പുരസ്കാരം ഗൾഫ് യൂനിവേഴ്സിറ്റി സയൻസ്-ടെക്നോളജി വിഭാഗം പ്രഫസർ ഡോ. നിലെ ലെൻസ് സമ്മാനിച്ചു. സാമൂഹിക പ്രവർത്തകൻ ആർ.സി. സുരേഷ് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. കോളജിലെ ആദ്യ ബാച്ച് മുതലുള്ള പൂർവവിദ്യാർഥികൾ ഗുരുവിന് വെറ്റിലയും അടക്കയും ദക്ഷിണയായി നൽകി പരമ്പരാഗതമായ രീതിയിൽ ഗുരുവന്ദനം നടത്തി.
പൊതുസമ്മേളനം പ്രഫ. വി.സി. ജോൺ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സീനിയർ പ്രിൻസിപ്പൽ ഡോ. വി. ബിനുമോൻ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ പ്രസിഡൻറ് മനോജ് പരിമണം അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ജെറി ജോൺ കോശി സ്വാഗതവും ട്രഷറർ സംഗീത് സോമനാഥ് നന്ദിയും പറഞ്ഞു. സെക്രട്ടറി ബാബുഗോപാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.സി. സുരേഷ്, സാം പൈനുംമൂട്, ഫിലിപ്പ് സക്കറിയ, രാജീവ് കോടമ്പള്ളിൽ എന്നിവർ സംസാരിച്ചു. സ്മരണിക ഡോ. നിലെ ലെൻസിന് നൽകി പ്രഫ. വി.സി. ജോൺ പ്രകാശനം ചെയ്തു. കെ. ശിവെൻറ സ്മരണാർഥം അദ്ദേഹത്തിെൻറ കുടുംബം ഏർപ്പെടുത്തിയ സ്കോളർഷിപ് ചടങ്ങിൽ വിതരണം ചെയ്തു. ഉദയൻ അഞ്ചൽ, ജോസി ആലപ്പുഴ എന്നിവർ നേതൃത്വം നൽകിയ മ്യൂസിക്കൽ ഫ്യൂഷനും, കോളജിലെ പൂർവവിദ്യാർഥികളായ രാജീവ് കോടമ്പള്ളിയും ലേഖാ ശ്യാമും അവതരിപ്പിച്ച സംഗീതനിശയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.