ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് ക്രിമിനൽ തെളിവ് വിഭാഗം സെന്റർ സന്ദർശിക്കുന്നു

ക്രിമിനൽ തെളിവ് വിഭാഗം പ്രവർത്തനം വിലയിരുത്തി ഒന്നാം ഉപപ്രധാനമന്ത്രി

കുവൈത്ത് സിറ്റി: ക്രിമിനൽ തെളിവ് വിഭാഗത്തിന്റെ പ്രവർത്തനം നേരിട്ട് വിലയിരുത്തി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ്.

കേന്ദ്രത്തിൽ സന്ദർശിച്ച് പരിശോധന നടത്തി മന്ത്രി പ്രവർത്തനങ്ങൾ, ഏറ്റവും പുതിയ സാങ്കേതിക-വിവരസാങ്കേതിക വികാസങ്ങൾ എന്നിവ വിലയിരുത്തി. വകുപ്പിന്റെ വികസന പദ്ധതികളെക്കുറിച്ച് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൾറഹീം അൽ അവാധി മന്ത്രിക്ക് വിശദീകരിച്ചു.

തിരിച്ചറിയൽ പരിശോധനയും വ്യാജരേഖാ കണ്ടെത്തലും ഉൾപ്പെടെയുള്ള കുറ്റാന്വേഷണ രംഗത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (കൃത്രിമ ബുദ്ധി) പ്രയോഗങ്ങളെക്കുറിച്ചുള്ള അവതരണവും ശൈഖ് ഫഹദ് വീക്ഷിച്ചു വിവിധ വിഭാഗങ്ങളും ലബോറട്ടറികളും സന്ദർശിച്ച ശൈഖ് ഫഹദ്, അവിടങ്ങളിലെ പ്രവർത്തനരീതികളും പ്രത്യേക സാങ്കേതിക സേവനങ്ങളും വിലയിരുത്തി. വകുപ്പിന്റെ തുടർവികസനത്തെ പിന്തുണക്കുന്നതിനും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുമുള്ള നിർദ്ദേശങ്ങൾ അദ്ദേഹം നൽകി.

Tags:    
News Summary - Deputy Prime Minister and Interior Minister Inspects Criminal Evidence Department Operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.