കുവൈത്തിനു നേരെ വീണ്ടും ആക്രമണം

കുവൈത്ത് സിറ്റി: തുടർച്ചയായ രണ്ടാം ദിവസവും കുവൈത്തിനു നേരെ ഇറാന്റെ ആക്രമണം. ഇന്ന് രാവിലെ 4.30ഓടെ ആയിരുന്നു പുതിയ ആക്രമണം. അതിർത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു. മുന്നറിയിപ്പിന്റെ ഭാഗമായി രാജ്യത്ത് ആകാമനം സൈറൻ മുഴങ്ങി.

സ്ഥിതിഗതികൾ അധികൃതർ വിലയിരുത്തി വരികയാണ്. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ സൈന്യം എല്ലാവരോടും അഭ്യർത്ഥിച്ചു. ഇടവേളക്കു ശേഷം യുഎസ് ഇറാൻ സംഘർഷം പുനരാരംഭിച്ചതോടെ ബുധനാഴ്ചയും കുവൈത്തിനു നേരെ ആക്രമണം നടന്നിരുന്നു.

Tags:    
News Summary - Renewed Attacks Target Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.