കരസേനാ ജനറൽ സ്റ്റാഫ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ഷുറൈയാൻ, ഫ്രഞ്ച് മിലിട്ടറി അറ്റാഷെയും ഫ്രഞ്ച് സൈനിക ദൗത്യസംഘം തലവനുമായ കേണൽ ജെറോം ബുജോഡുമായി കൂടിക്കാഴ്ചയിൽ
Posted On
date_range Updated On
date_range സൈനിക സഹകരണം; കരസേനാ മേധാവിയും ഫ്രഞ്ച് സൈനിക അറ്റാഷെയും ചർച്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്ത് കരസേനാ ജനറൽ സ്റ്റാഫ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ഷുറൈയാൻ, ഫ്രഞ്ച് മിലിട്ടറി അറ്റാഷെയും ഫ്രഞ്ച് സൈനിക ദൗത്യസംഘം തലവനുമായ കേണൽ ജെറോം ബുജോഡുമായി കൂടിക്കാഴ്ച നടത്തി.
സൈനിക സഹകരണം, സംയുക്ത അഭ്യാസങ്ങൾ എന്നിവ മെച്ചപ്പെടുത്താനുള്ള വഴികൾ എന്നിവ ഇരുവരും ചർച്ച ചെയ്തു. കുവൈത്തും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും പരസ്പര താൽപ്പര്യമുള്ള മറ്റു വിഷയങ്ങളും ഇരുവരും അവലോകനം ചെയ്തതായും ജനറൽ സ്റ്റാഫ് പ്രസ്താവനയിൽ അറിയിച്ചു. മുതിർന്ന കരസേനാ കമാൻഡർമാരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.