കെ.കെ.ഐ.സി ‘പ്രൂഫ് ടോക്ക്’ പരിപാടിയിൽ പി.എൻ.അബ്ദുൽ ലത്തീഫ് മദനി സംസാരിക്കുന്നു

പ്രവാചകൻ എല്ലാ കാലത്തും മാതൃക- കെ.കെ.ഐ.സി

കുവൈത്ത് സിറ്റി: ജനനം മുതൽ മരണം വരെയുള്ള ജീവിതത്തിൻ്റെ എല്ലാ സന്ദർഭങ്ങളിലും പ്രവാചകാധ്യാപനങ്ങൾ മനുഷ്യർക്ക് മാതൃകയാണെന്നും, പ്രവാചക മാതൃക പിന്തുടരുന്നതിലൂടെയാണ് പ്രവാചക സ്നേഹം പ്രകടമാക്കേണ്ടതെന്നും കെ.കെ.ഐ.സി ‘പ്രൂഫ് ടോക്ക്’. പ്രവാചക സ്‌നേഹം വഴിയും വ്യതിയാനവും എന്ന വിഷയത്തിൽ ഫഹാഹീൽ ഏരിയ സംഘടിപ്പിച്ച പരിപാടിയിൽ എഞ്ചിനീയർ പി.കെ. ഉസ്സൈമത് അധ്യക്ഷത വഹിച്ചു. പി.എൻ. അബ്ദുറഹിമാൻ, ഷബീർ സലഫി, അബ്ദുറഹിമാൻ തങ്ങൾ, സമീർ അലി, ഷഫീഖ് മോങ്ങം എന്നിവർ സംസാരിച്ചു.

‘വിശ്വാസം വിശുദ്ധിക്ക്, വിമോചനത്തിന്’ എന്ന തലക്കെട്ടിൽ കെ.കെ.ഐ.സി സംഘടിപ്പിച്ചു വരുന്ന അവധിക്കാല ദഅവ കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വിസ്‌ഡം ഇസ്‌ലാമിക്ക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ.അബ്ദുൽ ലത്തീഫ് മദനി സമാപന പ്രഭാഷണം നടത്തി. സാജു ചെംനാട് സ്വാഗതവും, അനിലാൽ ആസാദ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Prophet's Teachings Model for All Times: KKIC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.