ഹുർമുസിലെ ആക്രമണം സമുദ്രഗതാഗതത്തിന് ഭീഷണി: സൗദി ടാങ്കർ ആക്രമണത്തെ അപലപിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: ഹുർമുസ് കടലിടുക്കിൽ സൗദി ടാങ്കറായ 'സിദറി'നു നേരെ ഇറാൻ നടത്തിയ ആക്രമണത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഇറാൻ ആക്രമണം അന്താരാഷ്ട്ര നിയമതത്വങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി പ്രമേയത്തിന്റെയും ഗുരുതരമായ ലംഘനമാണ്. അന്താരാഷ്ട്ര സമുദ്രഗതാഗതത്തിനും ആഗോള ഊർജ്ജ വിതരണ സുരക്ഷക്കും ഭദ്രതക്കും ഇത് നേരിട്ടുള്ള ഭീഷണിയാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.
സമുദ്രയാത്രയുടെ സുരക്ഷക്കും ഭദ്രതക്കുമെതിരായ എല്ലാ ആക്രമണത്തെയും തള്ളിക്കളയുകയും, സംഘർഷം വർധിപ്പിക്കുന്ന നടപടികൾ ഉടൻ അവസാനിപ്പിക്കുകയും വേണം. നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന അന്താരാഷ്ട്ര നിയമങ്ങൾ മാനിക്കേണ്ടതിന്റെ ആവശ്യകതയും കുവൈത്ത് ഊന്നിപ്പറഞ്ഞു. സൗദി അറേബ്യയുടെ പരമാധികാരം സംരക്ഷിക്കുന്നതിനും സുരക്ഷയും താൽപ്പര്യങ്ങളും കാത്തുസൂക്ഷിക്കുന്നതിനുമുള്ള എല്ലാ നടപടികളിലും കുവൈത്ത് പിന്തുണക്കുമെന്നും വ്യക്തമാക്കി
ഹുർമുസ് കടലിടുക്കിലൂടെയുള്ള യാത്രക്കിടെടെയാണ് ‘സിദർ’ എന്ന കപ്പൽ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ ഫിലിപ്പീൻസ് പൗരന്മാരായ രണ്ട് നാവികർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.