ബ​യോ​മെ​ട്രി​ക് ഫിം​ഗ​ർ​പ്രി​ന്റ്; 1,00,000ത്തി​ല​ധി​കം ആ​ളു​ക​ൾ വി​ര​ല​ട​യാ​ള​ങ്ങ​ൾ എ​ടു​ത്തു

കുവൈത്ത് സിറ്റി: ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ബ​യോ​മെ​ട്രി​ക് ഫിം​ഗ​ർ​പ്രി​ന്റ് പ​ദ്ധ​തി ആ​രം​ഭി​ച്ച് പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ 1,00,000ത്തി​ല​ധി​കം ആ​ളു​ക​ൾ വി​ര​ല​ട​യാ​ള​ങ്ങ​ൾ എ​ടു​ത്തു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ സ്വ​പ്ന​മാ​ണ് ബ​യോ​മെ​ട്രി​ക് ഫിം​ഗ​ർ​പ്രി​ന്റ് പ​ദ്ധ​തി​യെ​ന്ന് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ ഈ​ദ് അ​ൽ ഒ​വൈ​ഹാ​ൻ പ​റ​ഞ്ഞു. അ​ത് ഇ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കു​വൈ​ത്തി​ൽ താ​മ​സി​ക്കു​ന്ന 18 വ​യ​സ്സും അ​തി​ൽ കൂ​ടു​ത​ലു​മു​ള്ള എ​ല്ലാ​വ​ർ​ക്കും ഡേ​റ്റാ​ബേ​സ് സ്ഥാ​പി​ക്കു​ന്ന​തി​ന് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്നു. പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്. മു​മ്പ​ത്തെ വി​ര​ല​ട​യാ​ള സം​വി​ധാ​നം അ​തി​ന്റെ വ്യാ​പ്തി​യി​ലും കൃ​ത്യ​ത​യി​ലും പ​രി​മി​ത​മാ​യി​രു​ന്ന​പ്പോ​ൾ, പു​തി​യ ബ​യോ​മെ​ട്രി​ക് ഫിം​ഗ​ർ​പ്രി​ന്റ് ഒ​രു വ്യ​ക്തി​യെ​ക്കു​റി​ച്ചു​ള്ള എ​ല്ലാ വി​വ​ര​ങ്ങ​ളും വി​ശ​ദ​മാ​യി ന​ൽ​കാ​നും വ്യ​ക്തി​യു​ടെ ഐ​ഡ​ന്റി​റ്റി പ​രി​ശോ​ധി​ക്കാ​നും അ​ധി​കാ​രി​ക​ളെ എ​ളു​പ്പ​ത്തി​ൽ സ​ഹാ​യി​ക്കും.

ക​ര, വ്യോ​മ, ജ​ല അ​തി​ർ​ത്തി​ക​ളി​ലൂ​ടെ രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന എ​ല്ലാ​വ​രും ബ​യോ​മെ​ട്രി​ക് വി​ര​ല​ട​യാ​ളം സ​മ​ർ​പ്പി​ക്ക​ണം. ഇ​തി​നാ​യി കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​നാ​ൽ വ​രും​കാ​ല​ങ്ങ​ളി​ൽ വി​ര​ല​ട​യാ​ള പ​രി​ശോ​ധ​ന​യു​ടെ വേ​ഗം വ​ർ​ധി​ക്കു​മെ​ന്നും ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ മു​ഴു​വ​ൻ പ​ദ്ധ​തി​യും പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു. നി​ല​വി​ൽ വി​ര​ല​ട​യാ​ള​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന നാ​ല് കേ​ന്ദ്ര​ങ്ങ​ൾ​ക്കു പു​റ​മെ, കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​മെ​ന്നും അ​ൽ ഒ​വൈ​ഹാ​ൻ പ​റ​ഞ്ഞു.

സ​ർ​ക്കാ​റി​ന്റെ ‘മെ​റ്റാ’​പ്രോ​ഗ്രാ​മും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്‌​സൈ​റ്റും വി​ര​ല​ട​യാ​ള​ത്തി​നാ​യി ഓ​ൺ​ലൈ​ൻ അ​പ്പോ​യ്ന്റ്‌​മെ​ന്റു​ക​ൾ ന​ൽ​കും. പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ എ​ല്ലാ ക​ഴി​വു​ക​ളും വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് പ്ര​ഥ​മ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദും മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ അ​ൻ​വ​ർ അ​ൽ ബ​ർ​ജാ​സും നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - Biometric fingerprint in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.