ബയോമെട്രിക് വിരലടയാളം ശേഖരിക്കുന്നത് തുടരുന്നു

കുവൈത്ത് സിറ്റി: രാ​​ജ്യ​​ത്ത് പൗ​​ര​​ന്മാ​​രു​​ടെ​​യും താ​​മ​​സ​​ക്കാ​​രു​​ടെ​​യും ബ​​യോ​​മെ​​ട്രി​​ക് വി​​ര​​ല​​ട​​യാ​​ളം ശേ​​ഖ​​രി​​ക്കു​​ന്ന​​ത് തു​​ട​​രു​​ന്നു. വി​​ര​​ല​​ട​​യാ​​ളം എ​​ടു​​ക്കാ​​തെ കു​​വൈ​​ത്തി​​ൽ​​നി​​ന്ന് പു​​റ​​ത്തേ​​ക്ക് പോ​​കാ​​മെ​​ങ്കി​​ലും തി​​രി​​കെ വ​​രു​​മ്പോ​​ൾ നി​​ർ​​ബ​​ന്ധ​​മാ​​ണെ​​ന്ന് ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു. വി​​ര​​ല​​ട​​യാ​​ള ശേ​​ഖ​​ര​​ണ​​ത്തി​​നാ​​യി വാ​​ണി​​ജ്യ സ​​മു​​ച്ച​​യ​​ങ്ങ​​ളി​​ലും മ​​ന്ത്രാ​​ല​​യ സ​​മു​​ച്ച​​യ​​ങ്ങ​​ളി​​ലും പു​​തി​​യ കേ​​ന്ദ്ര​​ങ്ങ​​ൾ തു​​റ​​ക്കും.

പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് ന​​ൽ​​കു​​ന്ന സേ​​വ​​ന​​ങ്ങ​​ൾ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നും വി​​വ​​ര​​ങ്ങ​​ൾ ഓ​​ട്ടോ​​മേ​​റ്റ് ചെ​​യ്യു​​ന്ന​​തി​​നും ല​​ക്ഷ്യ​​മി​​ട്ടാ​​ണ് വി​​ര​​ല​​ട​​യാ​​ളം ശേ​​ഖ​​രി​​ക്കു​​ന്ന​​ത്. സു​​ര​​ക്ഷ, രാ​​ജ്യ​​ത്തേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​ന്ന​​വ​​രു​​ടെ ഐ​​​ഡ​​​ന്റി​​​റ്റി എ​​​ളു​​​പ്പ​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധി​​​ക്ക​​ൽ എ​​ന്നി​​വ ഇ​​തു​​വ​​ഴി ക​​ഴി​​യും. സ്വ​​ദേ​​ശി​​ക​​ൾ​​ക്കും ജി.​​സി.​​സി പൗ​​ര​​ൻ​​മാ​​ർ​​ക്കും പ്ര​​വാ​​സി​​ക​​ൾ​​ക്കും ഇ​​തി​​നാ​​യി ത​​യാ​​റാ​​ക്കി​​യ കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ​​ത്തി വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​കാം. കു​​വൈ​​ത്ത്, ജി.​​സി.​​സി പൗ​​ര​​ന്മാ​​ർ​​ക്കാ​​യി ഹ​​വ​​ല്ലി, ഫ​​ർ​​വാ​​നി​​യ, അ​​ഹ​​മ്മ​​ദി, ജ​​ഹ്‌​​റ, മു​​ബാ​​റ​​ക് അ​​ൽ ക​​ബീ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സൗ​​ക​​ര്യം ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

അ​​ലി സ​​ബാ​​ഹ് അ​​ൽ സാ​​ലം ഐ​​ഡ​​ന്റി​​ഫി​​ക്കേ​​ഷ​​ൻ ഡി​​പ്പാ​​ർ​​ട്മെ​​ന്റി​​ലും ജ​​ഹ്‌​​റ മേ​​ഖ​​ല​​യി​​ലെ ഐ​​ഡ​​ന്റി​​ഫി​​ക്കേ​​ഷ​​ൻ ഡി​​പ്പാ​​ർ​​ട്മെ​​ന്റി​​ലും പ്ര​​വാ​​സി​​ക​​ൾ​​ക്കാ​​യി ര​​ണ്ട് കേ​​ന്ദ്ര​​ങ്ങ​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു. രാ​​വി​​ലെ എ​​ട്ടു മു​​ത​​ൽ രാ​​ത്രി എ​​ട്ടു​​വ​​രെ ഇ​​ത് പ്ര​​വ​​ർ​​ത്തി​​ക്കു​​മെ​​ന്ന് ജ​​ന​​റ​​ൽ അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ ഓ​​ഫ് സെ​​ക്യൂ​​രി​​റ്റി റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് മീ​​ഡി​​യ അ​​റി​​യി​​ച്ചു.

മെ​​റ്റ പ്ലാ​​റ്റ്‌​​ഫോം വ​​ഴി​​യോ ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യ​​ത്തി​​ന്റെ വെ​​ബ്‌​​സൈ​​റ്റോ വ​​ഴി​​യോ നേ​​ര​​ത്തെ ഓ​​ണ്‍ലൈ​​ന്‍ ബു​​ക്കി​​ങ് ചെ​​യ്യ​​ണം. അ​​തി​​നി​​ടെ, ബ​​യോ​​മെ​​ട്രി​​ക് ഡേ​​റ്റ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന് അ​​ഞ്ച് പു​​തി​​യ കേ​​ന്ദ്ര​​ങ്ങ​​ൾ കൂ​​ടി ആ​​രം​​ഭി​​ക്കാ​​നാ​​ണ് പ​​ദ്ധ​​തി. വാ​​ണി​​ജ്യ​​സ​​മു​​ച്ച​​യ​​ങ്ങ​​ളാ​​യ 360 മാ​​ൾ, അ​​വ​​ന്യൂ​​സ്, അ​​ൽ​​അ​​സി​​മ മാ​​ൾ, അ​​ൽ കൂ​​ത്ത് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യ സ​​മു​​ച്ച​​യ​​ത്തി​​ലു​​മാ​​യാ​​ണ് പു​​തി​​യ ബ​​യോ​​മെ​​ട്രി​​ക് ഫിം​​ഗ​​ർ പ്രി​​ന്റ് സെ​​ന്റ​​റു​​ക​​ൾ തു​​റ​​ക്കു​​ക. മു​​ൻ​​കൂ​​ർ അ​​പ്പോ​​യി​​ന്റ്മെ​​ന്റ് ആ​​വ​​ശ്യ​​മി​​ല്ലാ​​തെ ബ​​യോ​​മെ​​ട്രി​​ക് വി​​ര​​ല​​ട​​യാ​​ളം എ​​ടു​​ക്കാ​​ൻ പൗ​​ര​​ന്മാ​​ർ​​ക്കും താ​​മ​​സ​​ക്കാ​​ർ​​ക്കും പു​​തി​​യ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സൗ​​ക​​ര്യം ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ് സൂ​​ച​​ന. 

Tags:    
News Summary - Biometric fingerprint collection continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.