കുവൈത്ത് സിറ്റി: കരിയറിെൻറ ഉന്നതിയിൽ നിൽക്കുേമ്പാൾ കാലിലെ പരിക്കുമൂലം കളിനിർത്തേണ്ടി വന്ന കളിക്കാരെൻറ വേദന ചെറുതല്ല. അയാൾ കളിയെ അത്രമേൽ സ്നേഹിക്കുന്നുവെങ്കിലോ. നമുക്ക് എളുപ്പം മനസ്സിലാക്കാൻ കഴിയാത്ത അത്തരം വേദനകളെ ഹൃദ്യമായി അവതരിപ്പിച്ച ഒരു സിനിമ അടുത്ത കാലത്തിറങ്ങി. ഇന്ത്യൻ ക്യാപ്റ്റൻ വി.പി. സത്യെൻറ കഥപറഞ്ഞ ‘ക്യാപ്റ്റൻ’ എന്ന സിനിമയെ മലയാളികൾ നെഞ്ചേറ്റി. കേരളത്തിന് വേണ്ടി കളിച്ചിട്ടുള്ള, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി എന്നിവയുടെ ക്യാപ്റ്റനായിട്ടുള്ള ബിജു ജോണിയുടേത് ഒരു ട്രാജഡി സിനിമാക്കഥയല്ല.
കളിക്കാൻ കഴിയുന്നില്ലെങ്കിൽ കളിപ്പിക്കാൻ കഴിയും എന്ന ദൃഢനിശ്ചയവുമായി പരിശീലകക്കുപ്പായമിട്ട് നിരവധി പേർക്ക് വഴിവെളിച്ചമായ ഫുട്ബാൾ പ്രേമിയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനടുത്ത് താമസിക്കുന്ന ബിജു ജോണിയുടേത്. 15 വർഷം മുമ്പ് ഉപജീവനം തേടി ഗൾഫിൽ വന്നെങ്കിലും തെൻറ പ്രിയപ്പെട്ട കളിയെ അദ്ദേഹം കൈവിട്ടില്ല. ഇപ്പോഴും ഒരു നല്ല കോച്ചായി അദ്ദേഹം കുവൈത്തിലുണ്ട്. ടി.കെ. ചാത്തുണ്ണിക്ക് കീഴിൽ വിവ കേരളയുടെ ഫിറ്റ്നസ് ട്രെയിനറും സഹപരിശീലകനുമായിരുന്നു ബിജു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, വിദ്യാനികേതൻ സ്പോർട്സ് അക്കാദമി, കുവൈത്തിലെ കിഫ് ഇലവൻ, റൈസിങ് സ്റ്റാർ ക്ലബ്, സോക്കർ കേരള, സ്പോർട്ടി ഏഷ്യ ഫുട്ബാൾ അക്കാദമി തുടങ്ങി നിരവധി ക്ലബുകളിലും സ്ഥാപനങ്ങളിലും പരിശീലകനായിട്ടുണ്ട്.
ടി.കെ. ചാത്തുണ്ണി, വിക്ടർ മഞ്ഞില, ഉസ്മാൻ കോയ, പീതാംബരൻ, ഭരതൻ, െഎ.എൽ. ജോസ് തുടങ്ങിയ പ്രമുഖരുടെ കീഴിലാണ് ബിജു ജോണി കളി പഠിച്ചത്. 91ൽ ഒല്ലൂൺ ഒാറിയോൺസിൽ കളിച്ചുകൊണ്ടിരിക്കെയാണ് ജൂനിയർ സംസ്ഥാന ടീമിൽ ഇടം നേടിയത്. അന്ന് കൂടെയുണ്ടായിരുന്ന ജോപോൾ അഞ്ചേരി, കെ.വി. ധനേഷ് തുടങ്ങിയവർ ഇന്ത്യൻ ടീമിനായി ജഴ്സിയണിഞ്ഞു. സുനിൽകുമാർ, സക്കീർ ഹുസൈൻ, അനിൽകുമാർ തുടങ്ങി അന്നത്തെ സഹതാരങ്ങളിലേറെ പേരും നല്ല നിലയിലെത്തി. വിവ കേരളയിലെ ശിഷ്യന്മാരായ ഡെൻസൻ ദേവദാസ് പിന്നീട് െഎ.എസ്.എല്ലിൽ കളിച്ചു. ധനരാജ് മോഹൻ ബഗാെൻറ ക്യാപ്റ്റനായി. കെഫാകിെൻറ മൂന്നു വർഷത്തെ റഫറി ഇൻചാർജ് ആയിരുന്നു. സൗദി അരാംകോ റാസ് തനൂറയിൽ ഫിറ്റ്നസ് ട്രെയിനറായും ഫുട്ബാൾ കോച്ചായും ആയിരുന്നു നേരത്തേ ജോലി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.