വൈ.എം.സി.എ കുവൈത്ത് ഇൻറർ ചർച്ച് ബൈബിൾ ക്വിസ്
കുവൈത്ത് സിറ്റി: വൈ.എം.സി.എ കുവൈത്ത് യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ നടത്തിയ അഞ്ചാമത് ഇൻറർ ചർച്ച് ബൈബിൾ ക്വിസിെൻറ ഉദ്ഘാടനം കുവൈത്ത് സിറ്റി മാർത്തോമ ചർച്ച വികാരി ഫാ. ജോർജി വർഗീസ് നിർവഹിച്ചു. വൈസ് പ്രസിഡൻറ് മാത്യു ഇൗപ്പൻ പ്രാർഥനക്ക് നേതൃത്വം നൽകി. പ്രസിഡൻറ് ഡോ. എ.ടി. വർഗീസ് അധ്യക്ഷത വഹിച്ചു.
അഹ്മദി െഎ.പി.സി ചർച്ച് ഒന്നാം സ്ഥാനവും സാൽമിയ സെൻറ് തോമസ് മാർതോമ ചർച്ച് രണ്ടാം സ്ഥാനവും സെൻറ് ഗ്രിഗോറിേയാസ് ഇന്ത്യൻ ഒാർത്തഡോക്സ് ചർച്ച് മഹാ ഇടവക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സെൻറ് ജയിംസ് മാർത്തോമ ചർച്ച് വികാരി ഫാ. പ്രിൻസ് കോര, സെൻറ് പീറ്റേഴ്സ് സി.എസ്.െഎ ചർച്ച് വികാരി ജോൺസൻ അലക്സാണ്ടർ എന്നിവർ സമ്മാനദാനം നിർവഹിച്ചു. ജനറൽ സെക്രട്ടറി പരിമണം മനോജ് സ്വാഗതവും എം.എ. ജോസഫ് നന്ദിയും പറഞ്ഞു.
മാത്യൂ വർക്കി കൺവീനറായിരുന്നു. ഇ.എം. ജേക്കബ്, ഫിന്നി ചെറിയാൻ എന്നിവർ ക്വിസ് മാസ്റ്റർമാരായി. മാത്യൂ ജോൺ, ജോജി കെ. വർഗീസ്, ലിജീഷ് ജോയ്, വർഗീസ് മാത്യൂ എന്നിവർ നേതൃത്വം നൽകി. അജോഷ് മാത്യു അവതാരകനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.