കുവൈത്ത് സിറ്റി: കുവൈത്തിൽ യാചകർ പുതുതന്ത്രങ്ങൾ തേടുന്നതായി റിപ്പോർട്ട്. ദേഹത് ത് ത്രിമാന ചിത്രങ്ങൾ വരച്ച് അർബുദരോഗിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പിരിവ് നട ത്തുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. പള്ളികൾക്ക് മുന്നിലാണ് മുമ്പ് ക ാര്യമായി പിരിവ് നടത്തിയിരുന്നത്. എന്നാൽ, യാചകരെ പിടികൂടാൻ അധികൃതർ നടപടി ശക്തമാക്കിയ പശ്ചാത്തലത്തിൽ ഇപ്പോൾ ഫ്ലാറ്റുകളിൽ നേരിട്ട് ചെന്ന് സഹായം തേടുന്നതാണ് പതിവ്. ഇങ്ങനെ എത്തിയ അറബ് സ്ത്രീയാണ് കാൻസർ രോഗിയാണെന്നു തെറ്റിദ്ധരിപ്പിക്കാൻ ദേഹത്ത് ചിത്രം വരച്ചത് പിടികൂടിയത്. നല്ല വസ്ത്രങ്ങൾ അണിഞ്ഞ് യാചന നടത്തുന്നതാണ് മറ്റൊരു രീതി. പഴ്സ് നഷ്ടപ്പെട്ടുവെന്നും താമസസ്ഥലത്തേക്ക് പോവാൻ പണമില്ലെന്നും പറഞ്ഞാണ് സഹായം തേടുന്നത്.
അതേ സ്ഥലത്തും സമീപ സ്ഥലങ്ങളിലും പിറ്റേ ദിവസവും ഇതേരീതിയിൽ യാചന നടത്തുന്നതായി അനുഭവസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ആവശ്യപ്പെടാതെ തന്നെ സഹായത്തിന് സന്നദ്ധമായി എത്തുന്നത് വേറൊരു രീതി. കുട്ടികളെയും സ്ത്രീകളെയും മുൻനിർത്തിയാണ് യാചന. അറബ്വംശജരും ശ്രീലങ്കക്കാരുമാണ് കാര്യമായി ഭിക്ഷാടനത്തിന് ഇറങ്ങുന്നത്. സിറിയയിലെ ആഭ്യന്തരസംഘർഷത്തെ തുടർന്ന് നാട്ടിൽ പോവാൻ കഴിയാതെ കുവൈത്തിൽ കഴിയുന്നവരിൽ ജോലിയില്ലാത്തവർ ജീവിതച്ചെലവിന് സഹായം തേടാൻ നിർബന്ധിതരാവുന്ന സാഹചര്യമുണ്ട്. ധാരാളം പേരാണ് കുടുംബവുമായി ഇങ്ങനെ കുവൈത്തിൽ കഴിയുന്നത്. ഇഖാമയില്ലാത്തതിനാൽ ജോലികിട്ടാൻ പ്രയാസപ്പെടുന്ന ഇവർ വാടക നൽകാനും മറ്റ് അടിസ്ഥാനാവശ്യങ്ങൾക്കും പ്രയാസപ്പെടുന്നു. ഇത് ഒരു വശമാണെങ്കിൽ ഭിക്ഷാടനത്തിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്നവരും ഉണ്ട്.
ഏതു നിലയിലും കുവൈത്തിൽ യാചന നിയമം മൂലം നിരോധിച്ചതാണ്. ഭിക്ഷാടകർ ഏതു രാജ്യക്കാരായാലും പിടിയിലായാൽ ഉടൻ നാടുകടത്തുമെന്നും ഒരുകുടുംബത്തിലെ പിതാവോ മാതാവോ യാചന നടത്തിയാൽ മക്കളുൾപ്പെടെ മുഴുവൻ പേരെയുമാണ് നാടുകടത്തുകയെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പിന്നീട് ഒരു ഗൾഫ് രാജ്യത്തേക്കും പ്രവേശനാനുമതിയുണ്ടാവില്ല. സ്വകാര്യ സ്ഥാപനങ്ങളുടെ വിസയിൽ ഉള്ളവരാണ് യാചനയിൽ ഏർപ്പെടുന്നതെങ്കിൽ കമ്പനിയുടെ ഫയൽ മരവിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. കമ്പനികൾക്ക് കീഴിൽ സന്ദർശന വിസയിൽ എത്തിയവരാണ് യാചനയിലേർപ്പെട്ടതെങ്കിലും സ്പോൺസറിങ് കമ്പനിയുടെ ഫയൽ മരവിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.