കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഫ്ലാ​റ്റു​ക​ളി​ൽ ആ​ളു​കു​റ​ഞ്ഞ​​പ്പോ​ൾ ബെ​ഡ്​ സ്​​പേ​സ്​ നി​ര​ക്ക്​ കൂ​ടി. ആ​കെ വാ​ട​ക താ​മ​സ​ക്കാ​ർ പ​ങ്കി​െ​ട്ട​ടു​ക്കു​ന്ന​താ​ണ്​ ബാ​ച്​​ല​ർ മു​റി​ക​ളി​ലെ രീ​തി. പ​ല ബെ​ഡു​ക​ളും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ ബാ​ക്കി​യു​ള്ള​വ​രു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​ർ​ധി​ച്ചു. നി​ര​വ​ധി വി​ദേ​ശി​ക​ൾ നാ​ട്ടി​ൽ പോ​യി തി​രി​ച്ചു​വ​രാ​ൻ ക​ഴി​യാ​തെ​യി​രു​ന്ന​താ​ണ്​ ആ​ളു​കു​റ​യാ​ൻ കാ​ര​ണം. 30 മു​ത​ൽ 50 ദീ​നാ​ർ വ​രെ​യാ​ണ്​ ബാ​ച്​​ല​ർ മു​റി​ക​ളി​ൽ സൗ​ക​ര്യ​ങ്ങ​ൾ അ​നു​സ​രി​ച്ച്​ ഒ​രാ​ൾ​ക്ക്​ ചെ​ല​വ്​ വ​രാ​റു​ള്ള​ത്.

വ​ള​രെ ചെ​റി​യ മു​റി​ക​ളി​ൽ അ​തി​ലും കു​റ​ഞ്ഞ തു​ക ന​ൽ​കി ക​ഴി​യു​ന്ന​വ​രും ഉ​ണ്ട്. എ​ന്നാ​ൽ, 10 പേ​ർ താ​മ​സി​ച്ചി​രു​ന്ന മു​റി​ക​ളി​ൽ നാ​ലോ അ​ഞ്ചോ പേ​ർ ഒ​ഴി​ഞ്ഞു​പോ​വു​ന്ന​തോ​ടെ ബാ​ക്കി​യു​ള്ള​വ​രു​ടെ വി​ഹി​തം വ​ർ​ധി​ച്ചു. ര​ണ്ട്​ ഫ്ലാ​റ്റു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ഒ​ന്നി​ലേ​ക്ക്​ മാ​റി ഭാ​രം കു​റ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്. ചി​ല​ർ റൂം ​ഷി​ഫ്​​റ്റി​ങ്ങി​െൻറ പ്ര​യാ​സ​വും സാ​മ്പ​ത്തി​ക ന​ഷ്​​ട​വും ആ​ലോ​ചി​ച്ച്​ വൈ​കി​പ്പി​ക്കു​ന്നു.

ചെ​റി​യ വ​രു​മാ​ന​ക്കാ​രാ​ണ്​ ഏ​റ്റ​വും പ്ര​യാ​സ​പ്പെ​ടു​ന്ന​ത്. ശ​മ്പ​ള​ത്തി​െൻറ ന​ല്ലൊ​രു വി​ഹി​തം താ​മ​സ വാ​ട​ക​ക്കാ​യി ചെ​ല​വ​ഴി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്​ ഇ​വ​ർ. റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ൽ ഡി​മാ​ൻ​ഡി​ല്ലാ​തെ മാ​ന്ദ്യം അ​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വ്യ​ക്​​തി​ക​ൾ​ക്ക്​ വാ​ട​ക വി​ഹി​തം അ​ധി​ക​മാ​യ​ത്. കു​ടും​ബ​ത്തെ നാ​ട്ടി​ല​യ​ച്ച​വ​ർ ബാ​ച്​​ല​ർ മു​റി​ക​ളി​ലേ​ക്ക്​ കൂ​ടു​മാ​റി​യ​താ​ണ്​ അ​ൽ​പ​മെ​ങ്കി​ലും ആ​ശ്വാ​സം ന​ൽ​കി​യ​ത്. നാ​ട്ടി​ൽ​നി​ന്ന്​ വി​മാ​ന സ​ർ​വി​സ്​ സാ​ധാ​ര​ണ നി​ല​യി​ലാ​യി കൂ​ടു​ത​ൽ പേ​ർ എ​ത്തു​ന്ന​തോ​ടെ കു​റ​ച്ചെ​ങ്കി​ലും ചെ​ല​വ്​ കു​റ​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. പു​തി​യ വി​സ അ​നു​വ​ദി​ച്ചു​തു​ട​ങ്ങാ​ത്ത​തും ജോ​ലി ന​ഷ്​​ട​മാ​യും കോ​വി​ഡ്​ ഭീ​തി​യാ​ലും നി​ര​വ​ധി പേ​ർ നാ​ട്ടി​ലേ​ക്ക്​ പോ​യ​തും കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. നാ​ട്ടി​ലി​രി​ക്കെ വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രു​ടെ തി​രി​ച്ചു​വ​ര​വ്​ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.

വി​സ​കാ​ലാ​വ​ധി​യു​ള്ള​വ​ർ​ക്ക്​ ആ​റു​മാ​സ പ​രി​ധി ക​ഴി​ഞ്ഞാ​ലും വ​രാ​ൻ ക​ഴി​യു​ന്നു​ണ്ട്. ഇ​വി​ടെ​യു​ള്ള​വ​രി​ൽ വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​െൻറ ശ​മ്പ​ളം വെ​ട്ടി​ക്കു​റ​ച്ചി​ട്ടു​ണ്ട്. സ്വ​ന്തം സം​രം​ഭ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രു​ടെ വ​രു​മാ​ന​വും ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മാ​ന്ദ്യം പ്ര​ക​ട​മാ​ണ്. ഇ​തി​നി​ട​യി​ൽ അ​മി​ത വാ​ട​ക​യു​ടെ രൂ​പ​ത്തി​ൽ ജീ​വി​ത​ച്ചെ​ല​വ്​ കൂ​ടി വ​ർ​ധി​ക്കു​ന്ന​ത്​ ദു​രി​തം സൃ​ഷ്​​ടി​ക്കു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.