Posted On
date_range Updated On
date_range ആപ്പുകൾ, വെബ്‌സൈറ്റുകൾ എന്നിവ ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
കുവൈത്ത് സിറ്റി: ആപ്പുകൾ, വെബ്‌സൈറ്റുകൾ എന്നിവ ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക. തട്ടിപ്പുകാർ ഈ വഴിയും പ്രത്യക്ഷപ്പെടാം. ഡൗൺലോഡ് ചെയ്യുന്ന ഘട്ടങ്ങളിൽ അവരുടെ പ്രവർത്തനം ട്രാക്ക് ചെയ്യാൻ അനുവദിക്കുന്നതിന് മുമ്പ് ജാഗ്രത പാലിക്കണമെന്ന് ദേശീയ സൈബർ സുരക്ഷാ കേന്ദ്രം മുന്നറിയിപ്പു നൽകി.
വ്യക്തമല്ലാത്തതും ഔദ്യോഗികമല്ലാത്തതുമായ പ്ലാറ്റ്‌ഫോമുകൾക്ക് അനുമതി നൽകുന്നതിനെതിരെയും ഉപയോക്താക്കളോട് മുന്നറിയിപ്പ് നൽകി.
ഓൺലൈൻ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും വ്യക്തിഗത ഡാറ്റ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മുന്നറിയിപ്പ്. ട്രാക്കിംഗ് അഭ്യർത്ഥനകൾ അംഗീകരിക്കുന്നതിന് മുമ്പ് എല്ലാ ആപ്പുകളുടെയും വെബ്‌സൈറ്റിന്റയും വിശ്വാസ്യത ശ്രദ്ധാപൂർവ്വം പരിശോധിക്കാൻ അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.