കുവൈത്ത് സിറ്റി: ക്യാമ്പ് സൈറ്റുകൾ തെരഞ്ഞെടുക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഉണർത്തി ഫയർഫോഴ്സ്.
ഉയർന്ന വോൾട്ടേജുള്ള വൈദ്യുതി ലൈനുകൾ കടന്നുപോകുന്ന സ്ഥലങ്ങളിൽ ക്യാമ്പിങ് നടത്തുന്നത് അപകടസാധ്യത ഉയർത്തുന്നതാണെന്നും ഇത്തരം പ്രദേശങ്ങൾ ഒഴിവാക്കണം എന്നുമാണ് നിർദേശം.
തണുപ്പ് കൂടിയതോടെ ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ആളുകളുടെ പങ്കാളിത്തം വർധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അപകടങ്ങൾ ഒഴിവാക്കാൻ, സുരക്ഷ പരിഗണനകൾ ഉറപ്പാക്കുന്ന അനുയോജ്യമായ സ്ഥലങ്ങൾ മാത്രം തിരഞ്ഞെടുക്കണമെന്ന് അധികൃതർ അറിയിച്ചു.
സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഫയർഫോഴ്സ് പൊതു ജനങ്ങളെ ഓർമപ്പെടുത്തി.രാജ്യത്ത് ശൈത്യകാല ക്യാമ്പിങ് സീസൺ ആരംഭിച്ചതോടെ നിരവധി പേർ ടെന്റുകളിൽ താമസം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.