ബി.ഡി.കെ കുവൈത്ത് രക്തദാന ക്യാമ്പ് ഡോ. സുശോവന സുജിത് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണോഴ്സ് കേരള കുവൈത്ത് ചാപ്റ്റർ (ബി.ഡി.കെ) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടന്ന ക്യാമ്പിൽ നിരവധി പേർ രക്തംദാനം ചെയ്തു. ജനറൽ കൺവീനർ നിമിഷ് കാവാലം അധ്യക്ഷത വഹിച്ചു.
ഡോ. സുശോവന സുജിത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ.സണ്ണി വർഗീസ്, ശ്രീജിത്ത് മോഹൻദാസ്, മുബാറക് കമ്രത്ത്, സുധീർ,മനോജ് മാവലിക്കര , നളിനാക്ഷൻ ഒളവറ, തോമസ് അടൂർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ജയൻ സദാശിവൻ സ്വാഗതവും പ്രവീൺ കുമാർ നന്ദിയും പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ രക്തദാതാക്കൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അൽ അൻസാരി എക്സ്ചേഞ്ച് രക്തദാതാക്കൾക്ക് സമ്മാനങ്ങൾ നൽകി.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രത്യേകമായി തയാറാക്കിയ ക്യാൻവാസിൽ രക്തദാതാക്കളും സാമൂഹിക പ്രവർത്തകരും അസോസിയേഷൻ പ്രതിനിധികളും ആശംസാസന്ദേശങ്ങൾ രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.