ബ്ല​ഡ് ഡോ​ണേ​ഴ്‌​സ് കേ​ര​ള സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ്​

ബി.ഡി.കെ കുവൈത്ത്​ രക്തദാന ക്യാമ്പ്​

കു​വൈ​ത്ത്​ സി​റ്റി: ബ്ല​ഡ് ഡോ​ണേ​ഴ്‌​സ് കേ​ര​ള കു​വൈ​ത്ത്​ ചാ​പ്റ്റ​ർ, അ​ദാ​ൻ ബ്ല​ഡ്​ ബാ​ങ്കി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. റ​മ​ദാ​നി​ൽ ബ്ല​ഡ്​ ബാ​ങ്കി​ലു​ണ്ടാ​യ ര​ക്ത​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ പി​ന്തു​ണ ന​ൽ​കാ​നാ​ണ്​ ക്യാ​മ്പ്​ ന​ട​ത്തി​യ​ത്. 150ല​ധി​കം പേ​ർ ര​ക്തം ന​ൽ​കി. എ​സ്.​ബി.​സി ജ​ന​റ​ൽ ട്രേ​ഡി​ങ്​ ക​മ്പ​നി ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ വൈ​ശാ​ഖ് രാ​ധാ​കൃ​ഷ്ണ​ൻ, എ​ച്ച്.​എ​സ്.​ഇ മാ​നേ​ജ​ർ രോ​ഹി​ത് കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​ര്‍ പ​ങ്കെ​ടു​ത്തു.

ത്രീ​ബി ജ​ന​റ​ൽ ട്രേ​ഡി​ങ്​ ക​മ്പ​നി ജീ​വ​ന​ക്കാ​ർ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും ബി.​ഡി.​കെ​യു​ടെ റ​മ​ദാ​ൻ ര​ക്ത​ദാ​ന ക്യാ​മ്പു​മാ​യി സ​ഹ​ക​രി​ച്ചു. മൊ​ഹി​മു​ത​ലി-​മു​ല്ലാ​ജി വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി (കു​വൈ​ത്ത്-​ദാ​ബി​ൽ) അം​ഗ​ങ്ങ​ൾ നോ​മ്പു​തു​റ​ക്കു​ശേ​ഷം ര​ക്തം ന​ൽ​കി.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സ​ത്താ​ർ കു​ന്നി​ൽ ക്യാ​മ്പ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ​ൻ തോ​ട്ട​ത്തി​ൽ, ന​ളി​നാ​ക്ഷ​ൻ, മ​നോ​ജ് മാ​വേ​ലി​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​തി​ന്‍ ജോ​സ് സ്വാ​ഗ​ത​വും ജ​യ​ൻ സ​ദാ​ശി​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. നി​മി​ഷ് കാ​വാ​ലം പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ചു.ദീ​പു ച​ന്ദ്ര​ൻ, പി.​സി. മു​നീ​ർ, സു​രേ​ന്ദ്ര മോ​ഹ​ൻ, ശാ​ലി​നി സു​രേ​ന്ദ്ര​മോ​ഹ​ൻ, ലി​നി ജോ​യ്, വി​നി​ത, പ്ര​ശാ​ന്ത്, ജി​ജോ ബോ​ബാ​സ്, തോ​മ​സ് അ​ടൂ​ർ, റെ​ജി അ​ച്ച​ൻ​കു​ഞ്ഞ്, സ​ജോ ജോ​ൺ, ശ്രീ​കു​മാ​ർ, വി​നോ​ദ്, സോ​ഫി രാ​ജ​ൻ എ​ന്നി​വ​ർ ക്യാ​മ്പി​ന്‍റെ സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

Tags:    
News Summary - BDK Kuwait Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.