പ്രാദേശിക, അന്താരാഷ്ട്ര സംഭവവികാസങ്ങൾ ചർച്ച ചെയ്തു ‘ഡ്രാഗൺ- 10'
കുവൈത്ത് സിറ്റി: പ്രാദേശികവും അന്താരാഷ്ട്രവുമായ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഗൾഫ്, മധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ കരസേനാ മേധാവികളുടെ ‘ഡ്രാഗൺ -10’ യോഗം. യു.കെയിൽ ചേർന്ന യോഗത്തിൽ സൈനിക വിഷയങ്ങൾ, പ്രാദേശികവും അന്താരാഷ്ട്രവുമായ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, വെല്ലുവിളികൾ, ഭീഷണികൾ നേരിടുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ ചർച്ച ചെയ്തു.
കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് മേധാവി ലഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ഷുറൈയാന് വേണ്ടി, ഓപ്പറേഷൻസ് ആൻഡ് പ്ലാൻസ് വിഭാഗം അസിസ്റ്റന്റ് ചീഫ് ഓഫ് സ്റ്റാഫ് ബ്രിഗേഡിയർ റായിദ് അൽ സക്രാൻ യോഗത്തിൽ പങ്കെടുത്തതായി ജനറൽ സ്റ്റാഫ് അറിയിച്ചു. ഗൾഫ്, മധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ കരസേനാ മേധാവികളും യോഗത്തിൽ സന്നിഹിതരായി.
2018-ൽ സ്ഥാപിതമായ 'ഡ്രാഗൺ ഗ്രൂപ്പ്', ഗൾഫ്, മധ്യപൂർവേഷ്യ എന്നിവിടങ്ങളിലെ പ്രതിരോധ മേധാവികളെ ഒരുമിപ്പിക്കുകയും, പ്രാദേശികവും ആഗോളവുമായ സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് ആശയങ്ങൾ പങ്കുവെക്കാൻ അവസരമൊരുക്കുകയും ചെയ്യുന്നു. ചർച്ചകൾക്ക് ആദ്യമായി വേദിയൊരുക്കിയ യു.കെ യുദ്ധക്കപ്പലിന്റെ പേരാണ് ഈ കൂട്ടായ്മക്ക് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.