കുവൈത്ത് സിറ്റി: പൗരത്വം പിൻവലിച്ച ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ കുവൈത്ത് ബാങ്കുകൾ മരവിപ്പിച്ചു. പൗരത്വം പിൻവലിച്ചവരുടെയും ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച സമയപരിധിക്ക് മുമ്പ് താമസ വിലാസം ശരിയാക്കാത്തവരുടെയും അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
മരവിപ്പിച്ചതിനെ തുടർന്ന് പണം പിൻവലിക്കൽ, നിക്ഷേപം, വായ്പ, ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ എന്നിവ പൂർണമായും നിലച്ചു. ചെക്കുകൾ സ്വീകരിക്കലും ഓഹരി ഇടപാടുകളും നിർത്തിവെച്ചു. നിക്ഷേപ പോർട്ട്ഫോളിയോകളും ആസ്തികളും മരവിപ്പിക്കൽ പരിധിയിലാകും. ചില പരിമിത ഇടപാടുകൾക്ക് മാത്രമാണ് ഇപ്പോൾ ഇളവുള്ളത്. വ്യക്തിഗത വിവരങ്ങൾ പുതുക്കിയാൽ സേവനാവസാന പണമോ കുടിശ്ശികയോ ലഭിക്കാമെന്ന് ബാങ്കുകൾ അറിയിച്ചു. താമസ സ്ഥിതി ഉടൻ ശരിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.