കുവൈത്ത് സിറ്റി: മുനിസിപ്പൽ സേവനങ്ങൾ മെച്ചപ്പെടുത്താനും ഭരണ കാര്യക്ഷമത വർധിപ്പിക്കാനുമായി പുറത്തിറക്കിയ ‘ബലാദിയ 139’ ആപ്ലിക്കേഷന്റെ പ്രവർത്തനങ്ങൾ ഗവർണർമാരുടെ യോഗത്തിൽ അവലോകനം ചെയ്തു.
മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ അബ്ദുല്ലത്തീഫ് അൽ മഷാരിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.‘ബലാദിയ 139’ രാജ്യത്തെ വികസന ദൗത്യത്തിൽ നിർണായക പങ്ക് വഹിക്കുന്നതായും മന്ത്രി വ്യക്തമാക്കി.നിലവിൽ ഉപഭോക്താക്കൾക്ക് സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാനും പരാതികൾ ആപ്ലിക്കേഷൻ വഴി നേരിട്ട് സമർപ്പിക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പരാതികളിൽ ബന്ധപ്പെട്ട ടീമുകൾ നേരിട്ട് നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.
മുനിസിപ്പാലിറ്റി മന്ത്രാലയവും ഗവർണറേറ്റുകളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള മാർഗങ്ങളും യോഗത്തിൽ ചർച്ചയായി. ഗവർണറേറ്റുകളുടെ ഫീൽഡ് പ്രവർത്തനങ്ങൾക്ക് നൽകിയ പിന്തുണയെ മന്ത്രി അൽ മിഷാരി പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.