ക്നാനായ കായികോത്സവ ഭാഗമായി നടത്തിയ ബാഡ്മിൻറൺ മത്സരത്തിലെ വിജയികൾക്ക് ട്രോഫി നൽകുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന് കെ.സി.വൈ.എല്ലുമായി ചേർന്ന് ബാഡ്മിൻറൺ മത്സരം സംഘടിപ്പിച്ചു.
ബോയ്സ് ഡബിൾസില്‍ അബ്ബാസിയ യൂനിറ്റ് രണ്ടിലെ മാർവിൻ ടിജി, ജീസ് ജോബി ടീം ഒന്നാം സ്ഥാനവും സാല്‍മിയ യൂനിറ്റ് രണ്ടിലെ സിയോൺ ബൈജു, നിതിൻ സാജൻ ടീം രണ്ടാം സ്ഥാനവും നേടി. ഗേള്‍സ് ഡബിള്‍സില്‍ സാല്‍മിയ യൂനിറ്റ് രണ്ടിലെ സാനിയ ബൈജു, നിമിഷ സാജന് ടീം ഒന്നാം സ്ഥാനവും സാല്‍മിയ യൂനിറ്റ് രണ്ടിലെ ഏയ്ഞ്ചൽ സുനില്‍, ബെറ്റ്സി ബെന്നി ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സീനിയര്‍ മിക്സ് ഡബിൾസിൽ അബ്ബാസിയ യൂനിറ്റ് രണ്ടിലെ ജോബി പുളിക്കോലില്, ദീപാ ജോബി ടീം ഒന്നാം സ്ഥാനവും സാല്‍മിയ യൂനിറ്റ് രണ്ടിലെ ബൈജു തോമസ്, നിഷ സൈമൺ ടീം രണ്ടാം സ്ഥാനവും നേടി. പുരുഷ ഡബിൾസിൽ സാല്‍മിയ യൂനിറ്റ് രണ്ടിലെ ബൈജു തോമസ്, ബെൻസൺ ബെന്നി ടീം വിജയികളും ഫഹാഹീല്‍ യൂനിറ്റ് രണ്ടിലെ ഷിജുമോന്, ബിബിന്‍ ടീം രണ്ടാം സ്ഥാനക്കാരുമായി.
സമ്മാനദാന ചടങ്ങില്‍ കെ.കെ.സി.എ ജനറല്‍ സെക്രട്ടറി റ്റെനി എബ്രഹാം സ്വാഗതം പറഞ്ഞു. ഏകോപനം നടത്തിയ ജോബി പുളിക്കോളില്‍, ലിനോ മാത്യു എന്നിവരെ ആദരിച്ചു. ജോയൻറ് ട്രഷറര്‍ ഇമ്മാനുവേല്‍ കുര്യന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.