അബ്ബാസിയ: മലയാളത്തിെൻറ അനുഗൃഹീത സംഗീത സംവിധായകൻ എം.എസ്. ബാബുരാജിന് ആദരമർപ്പിച്ച് ബാബുരാജിെൻറ ചെറുമകൾ നിമിഷ സലീം നയിച്ച സംഗീത സായാഹ്നം ഹൃദ്യമായി.
കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷനാണ് ‘ബാബുക്ക കേൾക്കാൻ’ എന്ന പേരിൽ സംഗീത പരിപാടി സംഘടിപ്പിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അബ്ബാസിയ കമ്മ്യുണിറ്റി ഹാളിൽ നിറഞ്ഞ സദസ്സിന് മുന്നിൽ ബാബുരാജിെൻറ കൊച്ചുമകൾ നിമിഷ സലീം മനമറിഞ്ഞ് പാടിയപ്പോൾ സംഗീത സ്നേഹികൾക്ക് കാതിന് കുളിർമഴയായി. ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിെൻറയും മധുരം വിളമ്പിയപ്പോൾ സദസ്സ് ഹർഷാരവത്തോടെ എതിരേറ്റു. ബാബുരാജിെൻറ ഗാനങ്ങൾ ഒഴുകിയെത്തിയപ്പോൾ സദസ്സ് ഗൃഹാതുരത്വത്തിെൻറ ഈണത്തിൽ അലിഞ്ഞുചേർന്നു. പ്രശസ്ത സംഗീത സംവിധായക സഹോദരങ്ങളായ ബേണി ഇഗ്നേഷ്യസിലെ ബേണി ഹാർമോണിയത്തിലും അക്ബർ മലപ്പുറം തബലയിലും താളലയങ്ങൾ തീർത്തു. ബഷീർ കൊയിലാണ്ടി കീബോർഡിലും ഹാഷിർ ബഷീർ റിഥത്തിലും ഗാനങ്ങളെ ജീവസുറ്റതാക്കി. നേരത്തേ നടന്ന ലളിതമായ ചടങ്ങിൽ കെ.ഡി.എൻ.എ പ്രസിഡൻറ് സുരേഷ് മാത്തൂർ അധ്യക്ഷത വഹിച്ചു. ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു.
കലാകാരന്മാർക്കും സ്പോൺസർമാർക്കുമുള്ള ഉപഹാരങ്ങൾ ബഷീർ ബാത്ത, സന്തോഷ് പുനത്തിൽ, കളത്തിൽ അബ്ദുറഹ്മാൻ, കൃഷ്ണൻ കടലുണ്ടി, ആലിക്കോയ, സത്യൻ വരൂണ്ട, അസീസ് തിക്കോടി, എം.എ. ഹിലാൽ, റാഫി നന്തി എന്നിവർ കൈമാറി. നിമിഷ പാടിയ ബാബുരാജിെൻറ ഗാനങ്ങൾ അടങ്ങിയ സീഡിയുടെ പ്രകാശനം അയൂബ് കച്ചേരി നിർവഹിച്ചു.
മലബാർ മഹോത്സവത്തിൽ ഏറ്റവും കൂടുതൽ കൂപ്പൺ വിറ്റ അബ്ബാസിയ ഏരിയ കമ്മിറ്റിക്ക് മുഹമ്മദലി അറക്കൽ ഉപഹാരം നൽകി. ഏരിയ പ്രസിഡൻറ് സന്തോഷ് നമ്പയിൽ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ, ട്രഷറർ തുളസി എന്നിവർ ഏറ്റുവാങ്ങി. കെ.ഡി.എൻ.എ ജനറൽ സെക്രട്ടറി എം.എം. സുബൈർ സ്വാഗതവും ഉബൈദ് ചക്കിട്ടക്കണ്ടി നന്ദിയും പറ
ഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.