കുവൈത്ത് സിറ്റി: സമൂഹത്തെ ഗ്രസിച്ചുകഴിഞ്ഞ അഴിമതിയില്ലാത്ത ലോകം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിന് െഎക്യരാഷ്ട്രസഭ അംഗരാജ്യങ്ങൾ പ്രാധാന്യം നൽകണമെന്ന് കുവൈത്ത്. ഭരണകൂട അഴിമതിയും അതുണ്ടാക്കുന്ന തർക്കങ്ങളും സംഘട്ടനങ്ങളും സംബന്ധിച്ച് കഴിഞ്ഞദിവസം യു.എൻ രക്ഷാസമിതിയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെ കുവൈത്തിെൻറ സ്ഥിരം പ്രതിനിധി മൻസൂർ അൽ ഉതൈബിയാണ് ഇക്കാര്യം ഓർമിപ്പിച്ചത്.
അഴിമതി സമ്പത്തിെൻറ ദുരുപയോഗത്തിനും പൊതുമുതൽ നശിക്കാനും ഇടയാക്കുന്നതിന് പുറമെ, രാഷ്ട്രങ്ങളുടെ സുരക്ഷക്ക് ഭീഷണിയുമാണ്.
സാമ്പത്തിക വളർച്ച ക്ഷയിക്കുന്നതും വികസനം മുരടിക്കുന്നതും ഇതുകൊണ്ടാണ്. ഇത് അനിയന്ത്രിതമാകുന്നതോടെ തൊഴിലില്ലായ്മ വർധിക്കുകയും രാജ്യത്ത് ദാരിദ്യ്രത്തിെൻറ തോത് കൂടുകയും ചെയ്യും. യുവാക്കളുടെ തൊഴിലില്ലായ്മയും സമൂഹത്തിലെ ദാരിദ്യ്രവും ഭരണകൂടങ്ങൾക്കെതിരെ തിരിയാൻ സമൂഹത്തെ േപ്രരിപ്പിക്കുന്നു . ഇതേ തുടർന്ന് രാജ്യത്ത് അശാന്തിയും സംഘട്ടനങ്ങളും നിത്യസംഭവമാവുകയും രാജ്യസുരക്ഷ അവതാളത്തിലാവുകയും ചെയ്യുന്നു. ആഭ്യന്തര സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ട പല രാജ്യങ്ങളുടെയും സ്ഥിതി ഇതായിരുന്നു. രാഷ്ട്രങ്ങൾക്ക് പെരുമാറ്റച്ചട്ടങ്ങൾ നിശ്ചയിച്ചുകൊണ്ട് അഴിമതിമുക്ത ലോകത്തിനുവേണ്ടി യു.എൻ തലത്തിൽ ശ്രമം നടക്കേണ്ടതുണ്ടെന്ന് മൻസൂർ അൽ ഉതൈബി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.