കുവൈത്ത് സിറ്റി: കടുത്തചൂടിന് വിടനൽകി ശരത്കാലത്തെ വരവേൽക്കാൻ ഒരുങ്ങുന്നു.ഇന്ന് സൂര്യോദയവും അസ്തമയവും 5.39നാവും. ഇത് ശരത്കാലത്തിന്റെ ആരംഭത്തിന്റെ സൂചനയായാണ് കണക്കാക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ രാജ്യത്ത് സൗമ്യമായ കാലാവസ്ഥയും താപനില ക്രമാനുഗതമായി കുറഞ്ഞുവരികയും ചെയ്യും.
പതിയെ ശൈത്യകാലത്തിലേക്ക് രാജ്യം പ്രവേശിക്കും. ഇതിനൊപ്പം പകലിന്റെ ദൈർഘ്യവും കുറഞ്ഞുവരും. ഈ മാസം 22 വടക്കൻ അർധഗോളത്തിൽ വേനൽക്കാലത്തിന്റെ ഔദ്യോഗിക അവസാനമായി നേരത്തെ അടയാളപ്പെടുത്തിയിരുന്നു.ഉച്ചസമയത്ത് അൽപം ചൂടുണ്ടെങ്കിലും രാജ്യത്ത് നിലവിൽ മിതമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ശനിയാഴ്ച പകൽ താപനില 38 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തി. ശനിയാഴ്ച രാത്രിയിൽ താപനിലയിൽ വലിയ കുറവുണ്ടായി.അടുത്ത ആഴ്ചയോടെ ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.