കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാർ, കന്നുകാലി കമ്പനി, ആസ്ട്രേലിയയിലെ കുവൈത്ത് എംബസി എന്നിവയുമായി ഏകോപിപ്പിച്ച് റമദാനിൽ കുവൈത്തിൽ ആസ്ട്രേലിയയിൽനിന്ന് കൂടുതൽ മാംസം എത്തിക്കുമെന്ന് കുവൈത്തിലെ ആസ്ട്രേലിയൻ അംബാസഡർ മെലിസ കെല്ലി പറഞ്ഞു. കുവൈത്തും ആസ്ട്രേലിയയും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 50ാം വാർഷികം ഈ വർഷം ആഘോഷിക്കുകയാണെന്ന് കുവൈത്തിലെ ആസ്ട്രേലിയൻ അംബാസഡർ മെലിസ കെല്ലി പറഞ്ഞു.
ആഘോഷങ്ങൾ വ്യത്യസ്തമായിരിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അവർ പറഞ്ഞു. കുവൈത്തിൽ എണ്ണ, വിദ്യാഭ്യാസം, മറ്റ് തൊഴിലുകൾ തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന 800ഓളം ആസ്ത്രലിയക്കാർ ഉണ്ട്. ഇതിൽ ചിലർ വളരെക്കാലമായി കുവൈത്തിലാണ്. കുവൈത്തികളെ വിവാഹം കഴിച്ച് കുടുംബത്തോടൊപ്പം ഇവിടെ താമസിക്കുന്നവരും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.