Posted On
date_range Updated On
date_range യുഗാണ്ടയിൽ സ്കൂളിനുനേരെ ആക്രമണം; കുവൈത്ത് അപലപിച്ചു
കുവൈത്ത് സിറ്റി: യുഗാണ്ടയിൽ സ്കൂളിനു നേരെയുള്ള ആക്രമണത്തെ കുവൈത്ത് അപലപിച്ചു. ശനിയാഴ്ച യുഗാണ്ടയുടെ പടിഞ്ഞാറ് ഭാഗത്തുള്ള എംപോണ്ട്വേ മേഖലയിലെ സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിൽ നിരവധി വിദ്യാർഥികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
എല്ലാതരം അക്രമങ്ങളെയും ഭീകരതയെയും കുവൈത്ത് അസന്ദിഗ്ധമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഗാണ്ടയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച വിദേശകാര്യമന്ത്രാലയം, ഇരകളുടെ കുടുംബങ്ങൾക്കു അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗം സുഖംപ്രാപിക്കട്ടെയെന്നും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.