വീണ്ടും പൊലീസിന്​ നേരെ അതിക്രമം

കുവൈത്ത്​ സിറ്റി: കു​വൈത്തിൽ വീണ്ടും പൊലീസിന്​ നേരെ അതിക്രമം. മയക്കുമരുന്ന്​ ഉപയോഗിച്ചയാൾ പൊലീസിനെ കത്തികൊണ്ട്​ കുത്തിയതാണ്​ പുതിയ സംഭവം. സാൽമിയയിൽ പട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ്​ കുത്തേറ്റത്​. പരിശോധനയുടെ ഭാഗമായി വാഹനം തടഞ്ഞപ്പോൾ വിസമ്മതിച്ച്​ മുന്നോട്ടുപോയ പ്രതിയെ പൊലീസ്​ പിന്തുടർന്നു. കുവൈത്ത്​ പൗരനാണ്​ പ്രതി. വാഹനം മോഷ്​ടിച്ചതായിരുന്നുവെന്നും ​പ്രതിക്ക്​ നേരത്തെ കുറ്റകൃത്യ പശ്ചാത്തലമുണ്ടായിരുന്നത്​ അന്വേഷണത്തിൽ വ്യക്​തമായെന്നും പൊലീസ്​ വ്യക്​തമാക്കി. ഇയാളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന്​ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.