കുവൈത്തിലെ സംഘടനകൾ എംബസിയിൽ വിവരങ്ങൾ അപ്​ഡേറ്റ്​ ചെയ്യണം

കുവൈത്ത്​ സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ രജിസ്​റ്റർ ചെയ്ത പ്രവാസി സംഘടനകളും ഗ്രൂപ്പുകളും തങ്ങളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണെമെന്ന്​ എംബസ്സി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഭാരവാഹികളുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നീ വിവരങ്ങൾ ആണ് പുതുക്കേണ്ടത്. community.kuwait@mea.govin എന്ന ഇമെയിൽ വിലാസത്തിൽ ആണ് വിവരങ്ങൾ അയക്കേണ്ടതെന്നും എംബസി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.