representational image

മുബാറക് അൽ റാഷിദി വധം; പ്രതികളുടെ റിമാന്‍ഡ് കാലാവധി ഒരു മാസത്തേക്ക് നീട്ടി

കുവൈത്ത് സിറ്റി: കുവൈത്തി പൗരന്‍ മുബാറക് അൽ റാഷിദിയുടെ കൊലപാതകത്തിൽ പിടിയിലായ പ്രതികളുടെ റിമാന്‍ഡ് കാലാവധി ഒരു മാസത്തേക്ക് നീട്ടി. പ്രതികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ ആസൂത്രിത കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.

അതിനിടെ കൊലപാതകത്തിന് സാക്ഷിയായ ഈജിപ്ഷ്യനെ ചോദ്യം ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള സുരക്ഷാ സംഘം ഈജിപ്തിലെത്തിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രിലിൽ കബ്ദില്‍ നിന്ന് കാണാതായ മുബാറക് അൽ റാഷിദിയുടെ മൃതദേഹം പടിഞ്ഞാറൻ സാൽമിയയിൽ നിന്ന് കഴിഞ്ഞ ആഴ്ചയാണ് കണ്ടെയ്‌നറിനുള്ളിൽ നിന്നും കണ്ടെത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതമാണെന്ന് തെളിയുകയും പ്രതികൾ പിടിയിലാകുകയും ചെയ്തു. മുബാറക് അൽ റാഷിദിയെ കണ്ടെത്തുന്നതിനായി ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അസ്സബാഹിന്റെ നിര്‍ദേശ പ്രകാരം വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നേരത്തെ കബ്ദിൽ വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു. ആഴ്ചകളോളം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്

Tags:    
News Summary - Assassination of Mubarak Al Rashidi-The remand period of the accused was extended by one month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.