ഏഷ്യൻ അണ്ടർ -18 അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്; ഇന്ത്യ മികവ് തുടരുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കുന്ന നാലാമത് ഏഷ്യൻ അണ്ടർ -18 അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ മികവ് തുടരുന്നു. ഇതുവരെ എട്ടു മെഡലുകൾ ഇന്ത്യ സ്വന്തമാക്കി. രണ്ടു സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടം..

2019ൽ ചൈനക്ക് പിറകെ രണ്ടാം സ്ഥാനം നേടിയിരുന്ന ഇന്ത്യ നേട്ടം ആവർത്തിക്കാനുള്ള ശ്രമത്തിലാണ്. ആൺകുട്ടികളുടെ പോൾവാൾട്ടിൽ വെങ്കലമെഡൽ നേടിയ കുൽദീപ് കുമാറിലൂടെയാണ് ആദ്യ ദിവസം ഇന്ത്യ മെഡൽനേട്ടം തുടങ്ങിയത്.

4.80 മീറ്റർ എന്ന വ്യക്തിഗത നേട്ടം കൈവരിക്കാൻ കുവൈത്തിൽ കുൽദീപിനായി. ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ 19.37 മീറ്റർ ദൂരം കണ്ടെത്തിയ ആകാശ് യാദവ് ആദ്യ സ്വർണ നേട്ടവും സ്വന്തമാക്കി. ഷോട്ട്പുട്ടിൽ സിദ്ധാർഥ് ചൗധരി വെങ്കലമെഡലും നേടി. ആൺകുട്ടികളുടെ 1500 മീറ്റർ ഓട്ടമത്സരത്തിൽ അമിത് ചൗധരിയിലൂടെ ഇന്ത്യ രണ്ടാം സ്വർണത്തിലെത്തി.

പെൺകുട്ടികളുടെ ലോങ് ജംപിൽ ലക്ഷദീപ് സ്വദേശിയായ മുബസ്സിന മുഹമ്മദ് വെള്ളിമെഡൽ നേടി.വെള്ളിയാഴ്ച പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ സബിത തോപ്പോ വെള്ളി നേടി. 400 മീറ്ററിൽ അനുഷ്ക ദത്താത്രേവ് കുംബ വെങ്കല മെഡൽ നേടി. പെൺകുട്ടികളുടെ 400 മീറ്ററിൽ ഇഷ രാജേഷ് വെള്ളിയും നേടി.

അ​നു​ഷ്ക ദ​ത്താ​ത്രേ​വ് കും​ബ, ഇ​ഷ രാ​ജേ​ഷ്, സ​ബി​ത തോ​പ്പോ

Tags:    
News Summary - Asian Under-18 Athletics Championship; India continues to excel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.