പിടികൂടിയ വസ്തുക്കൾ
Posted On
date_range Updated On
date_range വൈൻ ഫാക്ടറി നടത്തിയ ഏഷ്യൻ സ്വദേശി അറസ്റ്റിൽ
കുവൈത്ത് സിറ്റി: അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് പൊതുസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിൽ പ്രാദേശിക വൈൻ ഫാക്ടറി കണ്ടെത്തി. ഒരു ഏഷ്യൻ സ്വദേശിയെ അറസ്റ്റു ചെയ്തു. ഫഹാഹീലിൽ കെട്ടിടത്തിനുള്ളിലാണ് വൈൻ ഫാക്ടറി പ്രവർത്തിച്ചിരുന്നത്. ഇവിടെനിന്ന് 20 ബാരലുകളിൽ ലഹരി പദാർഥങ്ങൾ കണ്ടെത്തി. വലിയ ബക്കറ്റുകളിലും വീപ്പയിലുമായി സൂക്ഷിച്ച നിലയായിരുന്നു ലഹരി വസ്തുക്കൾ. ഇവിടെനിന്ന് നിർമിച്ച് വിൽപന നടത്തുകയായിരുന്നു എന്നാണ് സൂചന.
ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.