സ്വർണ മെഡൽ നേടിയ മുഹമ്മദ് അൽ ദുവൈജ
കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ ദമ്മാമിൽ നടന്ന ആറാമത് ഏഷ്യൻ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് സ്വർണവും വെള്ളിയും. ഹൈജമ്പ് മത്സരത്തിൽ കുവൈത്തിന്റെ മുഹമ്മദ് അൽ ദുവൈജ സ്വർണ മെഡൽ നേടി.
2005 മീറ്റർ ഉയരം മറികടന്നാണ് അൽ ദുവൈജ് സ്വർണം നേടിയതെന്ന് കുവൈത്ത് ഒളിമ്പിക് കമ്മിറ്റി പറഞ്ഞു.മറ്റൊരു മത്സരത്തിൽ അബ്ദുൽ ലത്തീഫ് ഫൈസൽ 800 മീറ്റർ ഓട്ടമത്സരത്തിൽ രാജ്യത്തിനായി വെള്ളി മെഡൽ നേടി.
800 മീറ്റർ ഒരു മിനിറ്റും 53.33 സെക്കൻഡും സമയത്തിൽ മറികടന്നാണ് അബ്ദുൽ ലത്തീഫ് ഫൈസ വെള്ളി മെഡൽ നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.