കുവൈത്ത് സിറ്റി: 19ാമത് ഏഷ്യൻ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ കുവൈത്തിന് തു ടർച്ചയായ രണ്ടാം ജയം. ഹോേങ്കാങ്ങിനെതിരെ 42-18 സ്കോറിന് ആധികാരിക ജയമാണ് നീലപ്പട സ് വന്തമാക്കിയത്. ആദ്യമത്സരത്തിൽ ഇറാഖിനെതിരെ 25-22ന് പൊരുതി ജയിച്ച കുവൈത്തിനെയല്ല ര ണ്ടാം മത്സരത്തിൽ കണ്ടത്. കളിയുടെ എല്ലാ മേഖലയിലും ആധിപത്യം പുലർത്തിയ കുവൈത്ത് ഹോേങ്കാങ്ങിനെ വാരിക്കളഞ്ഞു.
ഉയരക്കൂടുതൽ മുതലാക്കി ആക്രമിച്ചുകളിച്ച കുവൈത്തിനെ തടുത്തുനിർത്താൻ ഹോേങ്കാങ് താരങ്ങൾ പാടുപെട്ടു. ഒരുഘട്ടത്തിലും ടീമിന് വെല്ലുവിളി ഉയർത്താൻ അവർക്കായില്ല. രണ്ട് കളിയും ജയിച്ച കുവൈത്ത് ഡി ഗ്രൂപ്പിൽ ഗോൾ ശരാശരിയിൽ യു.എ.ഇക്ക് പിന്നിൽ രണ്ടാമതാണ്. മറ്റുമത്സരങ്ങളിൽ യു.എ.ഇ, ഇറാൻ, ജപ്പാൻ, സൗദി എന്നിവർ വിജയിച്ചു.
സബാഹ് അൽ സാലിമിലെ ശൈഖ് സഅദ് അൽ അബ്ദുല്ല കോംപ്ലക്സ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മേള ജനുവരി 27ന് സമാപിക്കും. കുവൈത്ത്, സൗദി, യു.എ.ഇ, ഖത്തർ, ബഹ്റൈൻ, ഹോേങ്കാങ്, ചൈന, ഇറാഖ്, ഇറാൻ, ജപ്പാൻ, ആസ്ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണ കൊറിയ എന്നീ 13 ടീമുകളാണ് ടൂർണമെൻറിൽ മാറ്റുരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.