ഏഷ്യൻ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ-യു.എ.ഇ മത്സരത്തിൽ നിന്ന്
കുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കുന്ന 22ാമത് ഏഷ്യൻ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വീണ്ടും തോൽവി. യു.എ.ഇയോട് 43-21 എന്ന സ്കോറിനാണ് ഇന്ത്യ തോൽവി രുചിച്ചത്. ആദ്യ മത്സരത്തിൽ കുവൈത്തിനോടും ഇന്ത്യ തോറ്റിരുന്നു.
ശനിയാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ ഇറാൻ ആസ്ട്രേലിയയെ 39-13 എന്ന സ്കോറിന് തറപറ്റിച്ചു. ശൈഖ് സാദ് അൽ അബ്ദുല്ല ഇൻഡോർ സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ മികച്ച പ്രകടം കാഴ്ചവെച്ച ഇറാൻ മുഴുവൻ സമയത്തും വ്യക്തമായ ആധിപത്യം പുലർത്തി. സൗദി അറേബ്യയും ജപ്പാനും ഉൾപ്പെടുന്ന ഗ്രൂപ്പിൽ ഇറാന്റെ ആദ്യ വിജയമാണിത്. കഴിഞ്ഞ മത്സരത്തിൽ ഇറാൻ സൗദി അറേബ്യയോടും ആസ്ട്രേലിയ ജപ്പാനോടും പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.