കുവൈത്ത് സിറ്റി: എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്സാൽ യോഗ്യത മത്സരത്തിൽ കുവൈത്തിന് വിജയത്തുടക്കം. കുവൈത്തിൽ തുടക്കമായ ഗ്രൂപ്- എ ആദ്യ മത്സരത്തിൽ കുവൈത്ത് ഇന്ത്യയെ 4-1 ന് പരാജയപ്പെടുത്തി. മത്സരം തുടങ്ങി ഒമ്പതാം മിനിറ്റിൽ കുവൈത്തിനെ ഞെട്ടിച്ച് ഇന്ത്യ ആദ്യ ഗോൾ നേടി. എന്നാൽ അടുത്ത മിനിറ്റിൽ തിരിച്ചടിച്ച് കുവൈത്ത് സ്കോർ സമനിലയിലാക്കി.
18ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി കുവൈത്ത് ലീഡ് വർധിപ്പിച്ചു. 2-1 എന്ന ഗോൾ നിലയിൽ കളിയുടെ ആദ്യ പകുതി അവസാനിച്ചു.രണ്ടാം പകുതിയിൽ ശക്തരായ കുവൈത്ത് മത്സരത്തിൽ ആധിപത്യം നേടി. 27ാം മിനിറ്റിലും 37ാം മിനിറ്റിലും രണ്ട് ഗോളുകൾ നേടിയ കുവൈത്ത് മത്സരം 4-1ന് അവസാനിച്ചു.
ഈ വിജയത്തോടെ കുവൈത്ത് അവരുടെ ഗ്രൂപ്പിൽ മൂന്ന് പോയിന്റുകൾ നേടി. മംഗോളിയയെ 8-1 ന് പരാജയപ്പെടുത്തി ആസ്ട്രേലിയയും വിജയത്തോടെ തുടക്കമിട്ടു.കുവൈത്ത്, ആസ്ട്രേലിയ, മംഗോളിയ, ഇന്ത്യ ടീമുകൾ ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുള്ളത് തിങ്കളാഴ്ച കുവൈത്ത്-മംഗോളിയ, ഇന്ത്യ-ആസ്ട്രേലിയ മത്സരങ്ങൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.