ഏഷ്യാ കപ്പ്: കുവൈത്ത് ഗ്രൂപ്പ് എയിൽ മൽസരം ജനുവരി ഏഴു മുതൽ ഫെബ്രുവരി അഞ്ചു വരെ സൗദിയിൽ

കുവൈത്ത് സിറ്റി: ഏഷ്യൻ ഫുട്ബാൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 2027-ലെ സൗദി ഏഷ്യൻ കപ്പ് ടൂർണമെൻറിെൻറ ഗ്രൂപ്പ് നിർണയിച്ചു. ജനുവരി ഏഴു മുതൽ ഫെബ്രുവരി അഞ്ചു വരെ സൗദിയിൽ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ഗ്രൂപ്പ് എയിൽ ഇടം നേടി.

സൗദി അറേബ്യ, ഫലസ്തീൻ, ഒമാൻ എന്നിവരാണ് കുവൈത്തിനൊപ്പം ഈ ഗ്രൂപ്പിൽ ഉള്ളത്. ഗ്രൂപ്പ് എ പൂർണമായും അറബ് ടീമുകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. അയൽക്കാരുമായുള്ള പോരിൽ കുതിക്കാനാകുമോ എന്നതിന് അനുസരിച്ചായിരിക്കും ചാമ്പ്യൻഷിപ്പിലെ കുവൈത്തിന്റെ സാധ്യതകൾ.

24 ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ രാജ്യങ്ങളെ ആറു ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.

കുവൈത്ത്,സൗദി അറേബ്യ, ഫലസ്തീൻ, ഒമാൻ (ഗ്രൂപ്പ്-എ),ഉസ്ബകിസ്താൻ,ബഹ്റൈൻ,നോർത്ത് കൊറിയ,ജോർഡൻ (ഗ്രൂപ്പ്-ബി),ഇറാൻ,കിർഗിസ്താൻ,ചൈന (ഗ്രൂപ്പ്-സി), ആസ്ത്രേലിയ, തജികിസ്താൻ, ഇറാഖ്, സിംഗപൂർ, (ഗ്രൂപ്പ്-ഡി), സൗത്ത് കൊറിയ, യു.എ.ഇ, വിയറ്റ്നാം, ലബനാൻ/യനൻ (ഗ്രൂപ്പ്-ഇ),ജപ്പാൻ,ഖത്തർ,തായ്‍ലാൻഡ്,ഇന്തോനേഷ്യ (ഗ്രൂപ്പ്-എഫ്) എന്നിവയാണ് രാജ്യങ്ങും ഗ്രൂപ്പുകളും. സൗദി നഗരങ്ങളായ റിയാദ്, ജിദ്ദ, അൽ ഖോബാർ എന്നിവ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കും. 

Tags:    
News Summary - Asia Cup: Kuwait in Group A; Matches to be held in Saudi Arabia from January 7 to February 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.