കല കുവൈത്ത് വിപ്ലവഗാനമത്സരം ജെ. സജി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ- കല കുവൈത്ത് അബുഹലീഫ മേഖല 'ചുവന്ന പൂക്കൾ' എന്ന പേരിൽ വിപ്ലവഗാനമത്സരം സംഘടിപ്പിച്ചു. അംഗങ്ങൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ കലയുടെ വിവിധ മേഖലകളിൽനിന്നും 18 ടീമുകൾ പങ്കെടുത്തു.
സീനിയർ വിഭാഗത്തിൽ അബ്ബാസിയ മേഖലയിലെ രക്തതാരകം ടീം ഒന്നാം സ്ഥാനവും അബുഹലീഫ മേഖലയിലെ പോരാളി ടീം (അബുഹലീഫ ജി യൂനിറ്റ്) രണ്ടാംസ്ഥാനവും അബുഹലീഫ മേഖലയിലെ അബുഹലീഫ ബി യൂനിറ്റിൽനിന്നുമുള്ള ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കുട്ടികളുടെ വിഭാഗത്തിൽ അബുഹലീഫ മേഖലയിലെ ചെഗുവേര ടീം ഒന്നാം സ്ഥാനവും ഫഹാഹീൽ മേഖലയിലെ കതിർ ടീം രണ്ടാംസ്ഥാനവും ഫഹാഹീൽ മേഖലയിലെ വയൽ കിളികൾ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അബുഹലീഫ മേഖലയിലെ റൂബിസ് ടീം പ്രോത്സാഹന സമ്മാനം നേടി. വിജയികളായ ടീമുകൾക്ക് കേന്ദ്ര, മേഖല ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
മംഗഫ് കല സെന്ററിൽ നടന്ന പരിപാടിയിൽ അബുഹലീഫ മേഖല പ്രസിഡന്റ് ജോബിൻ ജോൺ അധ്യക്ഷതവഹിച്ചു. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി ജെ. സജി ഉദ്ഘാടനം ചെയ്തു. കല കുവൈത്ത് ആക്ടിങ് സെക്രട്ടറി പ്രസീദ് കരുണാകരൻ, ആക്ടിങ് പ്രസിഡന്റ് പി.വി. പ്രവീൺ, ട്രഷറർ പി.ബി. സുരേഷ് എന്നിവർ ആശംസകൾ നേർന്നു. സുധിൻ വേദിയിൽ സന്നിഹിതനായിരുന്നു.
മേഖലാ സെക്രട്ടറി സന്തോഷ് സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ ജിതിൻ പ്രകാശ് നന്ദിയും പറഞ്ഞു. ‘ടീം ഹൽവാസ്’ അവതരിപ്പിച്ച ഗാനസന്ധ്യയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.