?????????????????? ???. ???????? ???????????? ??????????????????? ?????????????? ?????????????????????????????????

സേ​വ​ന സ​ന്ന​ദ്ധ​രാ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ജീ​വ​ന​ക്കാ​ർ

കു​വൈ​ത്ത്​ സി​റ്റി: മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന്​ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കെ​ല്ലാം അ​വ​ധി പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ര​ണ്ടു​ ​കൂ​ട്ടം​ യൂ​നി​ഫോ​മു​മാ​യാ​ണ്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ജീ​വ​ന​ക്കാ​ർ ബു​ധ​നാ​ഴ്​​ച ജോ​ലി​ക്കെ​ത്തി​യ​ത്. അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ 72 മ​ണി​ക്കൂ​ർ വ​രെ തു​ട​ർ​ച്ച​യാ​യി ജോ​ലി​ചെ​യ്യാ​ൻ സ​ന്ന​ദ്ധ​മാ​യി എ​ത്താ​നാ​യി​രു​ന്നു ന​ഴ്​​സു​മാ​ർ ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ജീ​വ​ന​ക്കാ​ർ​ക്ക്​ ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ അ​റി​യി​പ്പ്​ ല​ഭി​ച്ച​ത്. എ​ന്നാ​ൽ, പ​റ​യ​ത്ത​ക്ക പ്ര​ശ്​​ന​ങ്ങ​​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്​ വി​വി​ധ ആ​ശു​പ​ത്രി​ക​ൾ സ​ന്ദ​ർ​ശി​ച്ച്​ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി. ക​ഴി​ഞ്ഞ​യാ​ഴ്​​ച വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​യ​പ്പോ​ഴും ശ്ര​ദ്ധേ​യ​മാ​യ സേ​വ​ന​മാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പ്​ കാ​ഴ്​​ച​വെ​ച്ച​ത്. 10,000ത്തി​ലേ​റെ കേ​സു​ക​ളാ​ണ്​ ഒ​റ്റ​ദി​വ​സം കൈ​കാ​ര്യം ചെ​യ്​​ത​ത്.
Tags:    
News Summary - arogya manthralayam jeevanakkar-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.