ആ​കാ​ശ​നീ​ലി​മ​യി​ൽ​നി​ന്നി​റ​ങ്ങാ​തെ അ​ർ​ജ​ന്റീ​ന​ൻ ഫാ​ൻ​സ്‌

കു​വൈ​ത്ത് സി​റ്റി: അ​ർ​ജ​ന്റീ​ന​യു​ടെ ലോ​ക​കി​രീ​ടം നേ​ടി​യ​തി​ലു​ള്ള ആ​ഘോ​ഷം അ​വ​സാ​നി​പ്പി​ക്കാ​തെ കു​വൈ​ത്തി​ലെ അ​ർ​ജ​ന്റീ​ന​ൻ ആ​രാ​ധ​ക​ർ. മി​ഷ്‌​രി​ഫ് ഗ്രൗ​ണ്ടി​ൽ കു​വൈ​ത്ത് അ​ർ​ജ​ന്റീ​ന ഫാ​ൻ​സ്‌ സം​ഘ​ടി​പ്പി​ച്ച മെ​ഗാ ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ അ​ർ​ജ​ന്റീ​ന​ൻ സ്വ​ദേ​ശി​ക​ള​ട​ക്കം പ​ങ്കു​ചേ​ർ​ന്നു. അ​ർ​ജ​ന്റീ​ന​ൻ പ്ര​തി​നി​ധി മി​സ് നെ​റീ​ന കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വാ​മോ​സ് അ​ർ​ജ​ന്റീ​ന വി​ളി​ക​ളു​മാ​യി ആ​രാ​ധ​ക​രു​ടെ മാ​ർ​ച്ച്പാ​സ്റ്റും ന​ട​ന്നു. മ​ല​യാ​ള​ത്തി​ലും സ്പാ​നി​ഷി​ലും മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ന്നു.

പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച കു​വൈ​ത്തി​ലെ മ​ല​യാ​ളി ആ​രാ​ധ​ക​ർ​ക്ക് അ​ർ​ജ​ന്റീ​ന​ൻ സ്വ​ദേ​ശി​യാ​യ സ്റ്റീ​വ് മാ​കാ​തി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. അ​ർ​ജ​ന്റീ​ന ഫാ​ൻ​സ്‌ കു​വൈ​ത്ത് അ​ഡ്മി​ന്മാ​രാ​യ മ​ൻ​സൂ​ർ കു​ന്ന​ത്തേ​രി, ഫൈ​സ​ൽ ക​ണ്ണൂ​ർ, ഷാ​ഹു​ൽ ബേ​പ്പൂ​ർ, ഷാ​ന​വാ​സ് ഹൈ​ത്തം, കാ ​മു​ഹ​മ്മ​ദ്, അ​ന​സ് കു​നി​യി​ൽ, സാ​ദി​ഖ് തൈ​വ​ള​പ്പി​ൽ, സ​ഹീ​ർ ബി​ഗ് ബോ​യ്സ്, റാ​ഫി​ദ് പ​ഴ​യ​ങ്ങാ​ടി, മു​ത്തു പ​ട്ടാ​മ്പി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ പ​രി​പാ​ടി​യി​ൽ അ​ർ​ജ​ന്റീ​ന സ്വ​ദേ​ശി​ക​ളാ​യ ഗ​ബ്രി​യേ​ൽ, ജോ​ർ​ജ്, വെ​റോ​ണി​ക്ക, അ​ലെ​ക്‌​സാ​ൻ​ഡ്രോ, ക​റീ​ന, ഒ​മ​ർ, എ​ലീ​ന, തോ​മ​സ്, കാ​ർ​ലോ​സ് എ​ന്നി​വ​രും പ​ങ്കു​ചേ​ർ​ന്നു. കെ​ഫാ​ക് സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി അ​ബ്ദു റ​ഹ്മാ​ൻ എം.​സി മെം​ബ​ർ ജോ​സ്, മീ​ഡി​യ പ്ര​തി​നി​ധി ഹ​ബീ​ബു​ല്ല മു​റ്റി​ച്ചൂ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി പാ​യ​സ-​ല​ഡു വി​ത​ര​ണ​വും ന​ട​

ന്നു.

Tags:    
News Summary - Argentinian fans-kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.