കുവൈത്ത് മെഡൽ ജേതാക്കൾ വിക്ടറി സ്റ്റാന്റിൽ
കുവൈത്ത് സിറ്റി: മസ്കത്തിൽ നടന്ന അറബ് പിസ്റ്റൾ, റൈഫിൾ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ദേശീയ ഷൂട്ടിങ് ടീമിന്റെ മികച്ച പ്രകടനം. കുവൈത്ത് ടീം ഒമ്പത് മെഡലുകൾ നേടി. ഒരു സ്വർണം, മൂന്ന് വെള്ളി, അഞ്ച് വെങ്കലം എന്നിങ്ങനെയാണ് കുവൈത്തിന്റെ നേട്ടം.
മികച്ച പ്രകടത്തിന് കുവൈത്ത് ടീം അംഗങ്ങളെ കുവൈത്ത് അറബ് ഷൂട്ടിങ് ഫെഡറേഷനുകളുടെ സെക്രട്ടറി ജനറലുമായ ഒബൈദ് അൽ ഒസൈമി അഭിനന്ദിച്ചു. കുവൈത്ത് ഷൂട്ടിങ് ഫെഡറേഷന് നൽകിയ പിന്തുണക്ക് ഇൻഫർമേഷൻ ആൻഡ് കൾചർ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽ റഹ്മാൻ അൽ മുതൈരിയോടും പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സിനും അദ്ദേഹം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.