വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് അറബ് ലീഗ് കൗൺസിൽ യോഗത്തിൽ
കുവൈത്ത് സിറ്റി: കെയ്റോയിൽ നടക്കുന്ന അറബ് ലീഗ് കൗൺസിലിന്റെ 159-ാമത് മന്ത്രിതല സമ്മേളനത്തിൽ കുവൈത്തിനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് പങ്കെടുത്തു. യോഗത്തിൽ കുവൈത്ത് പ്രതിനിധി സംഘത്തെ നയിക്കുന്നതും വിദേശകാര്യമന്ത്രിയാണ്.
യോഗത്തിൽ അറബ് സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളും പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ സംയുക്ത ഏകോപനത്തിന്റെ പ്രാധാന്യവും, ഫലസ്തീൻ പ്രശ്നവും പുതിയ സംഭവവികാസങ്ങളും മന്ത്രിമാർ ചർച്ച ചെയ്തു.
സമ്മേളത്തിനിടെ, അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽ ഗെയിത്തുമായി മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്കൂടികാഴ്ച നടത്തി. മന്ത്രിതല യോഗത്തിന്റെ അജണ്ടയും സംയുക്ത അറബ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.
ജോർദാൻ വിദേശകാര്യ മന്ത്രി അയ്മാൻ അൽ സഫാദിയുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. കുവൈത്തും ജോർദാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ഇരുവരും ചർച്ച ചെയ്തു. അറബ് ലീഗ് മന്ത്രിതല യോഗത്തിന്റെ അജണ്ടയിലെ വിഷയങ്ങളും നിലവിലെ ഫലസ്തീൻ, സിറിയൻ സംഭവവികാസങ്ങളും ഇരുവരും അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.