ഐസ് ഹോക്കി ചാമ്പ്യൻഷിപ്പിൽനിന്ന്
കുവൈത്ത് സിറ്റി: പുരുഷന്മാർക്കുള്ള പ്രഥമ അറബ് ഐസ് ഹോക്കി ചാമ്പ്യൻഷിപ്പിന് കുവൈത്തിൽ തുടക്കമായി. കുവൈത്ത് വിന്റർ ഗെയിംസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മേയ് 13 വരെയാണ് ചാമ്പ്യൻഷിപ്. കുവൈത്ത്, തുനീഷ്യ, അൽജീരിയ, ബഹ്റൈൻ, സൗദി അറേബ്യ, ലബനാൻ, ഈജിപ്ത്, ഒമാൻ എന്നിങ്ങനെ എട്ടു ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.
രണ്ടു ഗ്രൂപ്പുകളായുള്ള മത്സരത്തിൽ ഓരോ ഗ്രൂപ്പിൽനിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർ സെമിഫൈനലിലേക്ക് യോഗ്യത നേടും. അടുത്തിടെ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയ കുവൈത്ത് കളിക്കാർ ടൂർണമെന്റിൽ ഫോം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും കുവൈത്ത് ടീം അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.