ഇഖാമ നിയമവിധേയമാക്കൽ: അപ്പോയിൻറ്​മെൻറ്​ ലിങ്ക്​ ഇതാ...

കുവൈത്ത്​ സിറ്റി: 2020 ജനുവരി ഒന്നിനോ അതിന്​ മു​േമ്പാ ഇഖാമ കാലാവധി കഴിഞ്ഞവർക്ക്​ പിഴയടച്ച്​ വിസ സ്​റ്റാറ്റസ്​ നിയമവിധേയമാക്കാൻ ഒരുമാസത്തെ അവസരം നൽകിയത്​ ഉപയോഗപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയത്തി​െൻറ വെബ്​സൈറ്റ്​ വഴി അപ്പോയിൻറമെൻറ്​ എടുക്കാം. http://www.moi.gov.kw/.../residence/illegals-appointments എന്ന ലിങ്ക്​ വഴി അപ്പോയിൻറ്​മെൻറ്​ എടുത്ത്​ ലഭിക്കുന്ന തീയതിയിൽ താമസകാര്യ വകുപ്പ്​ ഒാഫിസിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കാം. ഒരു ദിവസം അവസരം പരമാവധി 2400 പേർക്ക് മാത്രമാണ്​. ഒാരോ ഗവർണറേറ്റിലും 400 പേർ വീതം എന്ന നിലയിലാണ്​ അനുമതി നൽകുക. കോവിഡ്​ പശ്ചാത്തലത്തിൽ തിരക്ക്​ ഒഴിവാക്കാനാണ്​ അപ്പോയിൻറ്​മെൻറ്​ സംവിധാനം നടപ്പാക്കുന്നത്​.

ഡിസംബർ ഒന്നുമുതൽ 31 വരെ കാലയളവിലാണ്​ പിഴയടച്ച്​ ഇഖാമ നിയമവിധേയമാക്കാൻ അവസരമുള്ളത്​. ഇൗ അവസരം ഉപയോഗിച്ചില്ലെങ്കിൽ പിന്നീട്​ നാടുവിടുകയല്ലാതെ വഴിയില്ല. 2020 ജനുവരി ഒന്നിന്​ മുമ്പ്​ ഇഖാമ കാലാവധി കഴിഞ്ഞവർക്ക്​ മാത്രമാണ്​ ഇൗ അവസരം പ്രയോജനപ്പെടുത്താനാവുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.