അപകടത്തിൽ നശിച്ച ഉപകരണങ്ങൾ
Posted On
date_range Updated On
date_range അപ്പാർട്മെന്റിൽ തീപിടിച്ച് ഉപകരണങ്ങൾ നശിച്ചു
കുവൈത്ത് സിറ്റി: മഹ്ബൂലയിൽ കെട്ടിടത്തിൽ തീപിടിച്ച് ഉപകരണങ്ങൾ നശിച്ചു. മൂന്നാം നിലയിലെ അപ്പാർട്മെന്റിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. അപകടം റിപ്പോർട്ട് ചെയ്ത ഉടൻ ഫഹാഹീൽ, ഖുറൈൻ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനയെ അയച്ചതായി ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. അഗ്നിശമന സേന ഉടൻ കെട്ടിടം ഒഴിപ്പിക്കുകയും കാര്യമായ പരിക്കുകളൊന്നും കൂടാതെ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. തീപിടിത്തത്തിൽ അപ്പാർട്മെന്റിലെ ഉപകരണങ്ങൾക്ക് കേടുപാട് പറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.