കുവൈത്ത് സിറ്റി: മന്ത്രിമാരുടെ ഓഫിസുകളിലടക്കം അഴിമതിയും കൈക്കൂലിയും ഉൾപ്പെടെ തെറ്റായ പ്രവണതകൾ തടയാൻ സംവിധാനം വേണമെന്ന് പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ്.
ഈ വിഷയത്തിൽ സംഘടിപ്പിച്ച മന്ത്രിമാരും സർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. മന്ത്രാലയങ്ങളും മുഴുവൻ സർക്കാർ വകുപ്പുകളും അഴിമതിമുക്തമാണെന്ന് ഉറപ്പുവരുത്തണം. നമ്മുടെ സംവിധാനങ്ങളിൽ ഇത്തരം പ്രവണതകൾ അംഗീകരിക്കില്ല.
കറപുരളാതെ ഓരോ വകുപ്പുകളും സൂക്ഷിക്കേണ്ടതിെൻറ ഉത്തരവാദിത്തം അതത് വകുപ്പ് മേധാവികൾക്കുണ്ട്. അഴിമതിവിരുദ്ധ പോരാട്ടത്തിന് എല്ലാവരുടെയും സഹായം സർക്കാറിന് ആവശ്യമാണ്.
അഴിമതി തടയാൻ സാധിക്കാത്ത വകുപ്പ് മേധാവികൾ ആ സ്ഥാനങ്ങളിൽനിന്ന് സ്വയം മാറിനിൽക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.